TV Shows
പ്രണയമുണ്ടോ, ആരെങ്കിലും തേച്ചിട്ടുണ്ടോ? പ്രണയം എപ്പോഴാണ്; ബിഗ് ബോസ്സ് തരാം ഋതുവിന്റെ മറുപടി വൈറൽ
പ്രണയമുണ്ടോ, ആരെങ്കിലും തേച്ചിട്ടുണ്ടോ? പ്രണയം എപ്പോഴാണ്; ബിഗ് ബോസ്സ് തരാം ഋതുവിന്റെ മറുപടി വൈറൽ
ബിഗ്‌ബോസ് എന്ന പരിപാടിയില്‍ എത്തിയിതിന് ശേഷം മലയാളി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് ഋതു മന്ത്ര. ആദ്യ ആഴ്ചകളില്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമല്ലാതിരുന്ന മുഖമായതിനാല്‍ തന്നെ എലിമിനേഷനിലെ സ്ഥിരം താരമായിരുന്നു ഋതു. ആദ്യ എപ്പിസോഡുകളില്‍ തന്നെ പുറത്താകുമെന്ന് ചിലര്‍ വിധി എഴുതിയെങ്കിലും തന്റെ നിലപാടുകളിലൂടെയും അഭിപ്രായങ്ങളിലൂടെയും ഋതു പ്രേക്ഷകരെ കയ്യിലെടുക്കുകയായിരുന്നു.
സിനിമകളില്‍ ചെറിയ റോളുകളിലാണ് ഋതുവിനെ പ്രേക്ഷകര്‍ കണ്ടത്. ദിലീപിന്‌റെ കിംഗ് ലയര്‍, ഫഹദ് ഫാസിലിന്‌റെ റോള്‍ മോഡല്‍, ഈ വര്‍ഷം ഇറങ്ങിയ ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളില്‍ ഋതു മന്ത്ര എത്തിയിരുന്നു. മോഡലിംഗ് രംഗത്ത് ഇപ്പോഴും സജീവമാണ് താരം. വിവാഹം എപ്പോഴാണ് എന്ന ചോദ്യത്തിന് ഒരു യൂട്യൂബ് ചാനലിന് ഋതു നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
തേച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഋതു മറുപടി നല്‍കിയിരിക്കുകയാണ്. താന്‍ തേച്ചിട്ടില്ലെന്നും തേപ്പ് കിട്ടിയിട്ടില്ലെന്നും ഋതു പറയുന്നു. ഒരു മുച്യല്‍ അണ്ടര്‍സ്റ്റാന്റിംഗിലാണ് എല്ലാ കാര്യങ്ങളും പോയത്. തേപ്പ് എന്ന പറയുന്നത് പ്രണയത്തില്‍ മാത്രമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും ഋതു പറഞ്ഞു. ചിലപ്പോ നമ്മളെ സുഹൃത്തുക്കള് തേക്കാറുണ്ട്, പുറകില്‍ നിന്ന് കുത്തുന്നതിനെയും ഞാന്‍ തേപ്പ് എന്നാണ് പറയാറുളളത്.
അപ്പോ എല്ലാം ഒരു മ്യൂചല്‍ അണ്ടര്‍സ്റ്റാന്റിംഗില്‍ പോയതാണ്. അല്ലാതെ നമ്മളാരെയും തേച്ചിട്ടില്ല, ഋതു പറഞ്ഞു. പ്രണയമുണ്ടോ, കല്യാണം എപ്പോഴാണ് എന്ന ചോദ്യത്തിനും ഋതു മറുപടി നല്‍കി. പ്രണയം എന്ന് പറയുന്നത് എറ്റവും മനോഹരമായ വികാരമാണ് എന്ന് നടി പറയുന്നു. എനിക്ക് എല്ലാത്തിനോടും പ്രണയമാണ്. ഈ പ്രഞ്ചത്തിനോട്, എന്‌റെ അമ്മയോട്, എന്നെ അത്രകണ്ട് വിശ്വസിക്കുന്ന ഫ്രണ്ട്‌സിനോട്, സാരികളോട് അങ്ങനെ എല്ലാത്തിനോടും പ്രണയമാണ്.
കല്യാണം ഇപ്പോള്‍ കഴിക്കുന്നില്ലെന്നും നടി പറഞ്ഞു. കാരണം ഞാന്‍ എന്‌റെ കരിയറിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്ന സമയമാണ്. കുറെ കാര്യങ്ങള്‍ ഇനി ചെയ്യാനുണ്ട്. കുറെ സ്വപ്‌നങ്ങളുണ്ട്. അതിലേക്ക് എത്താനുണ്ട്. കല്യാണം എന്നത് പെട്ടെന്ന് വിചാരിച്ച് നടക്കുന്ന കാര്യമല്ല. ഞാന്‍ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആളായതുകൊണ്ട് ഇപ്പോ കല്യാണം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല. കുറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. നമുക്ക് ഒകെ ഭാവിയില്‍ ആരെയെങ്കിലും കിട്ടിയാല്‍ ഒകെ. ഇല്ലെങ്കില്‍ കല്യാണം കഴിച്ചില്ലെങ്കിലും എനിക്ക് കുഴപ്പം ഇല്ല. കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നും അഭിമുഖത്തില്‍ ഋതു വ്യക്തമാക്കി.
ഋതു മന്ത്രയ്ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ജിയ ഇറാനി. ഋതുവുമായി പ്രണയത്തിലാണെന്നും ഇപ്പോഴാണ് ചിത്രങ്ങള്‍ പങ്കുവെക്കാന്‍ സാധിച്ചതെന്നും കുറിച്ചാണ് ജിയയുടെ എത്തിയത്. ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ഞങ്ങള്‍ പ്രണയത്തിലാവുന്നത് എന്നാണ് മുന്‍പ് ജിയ പറഞ്ഞത്. ഋതുവിനെ പോലെ മോഡലിംഗ് രംഗത്ത് തിളങ്ങിയ താരമാണ് ജിയ ഇറാനി. ജിയ പറഞ്ഞത് ആദ്യം ആരും വിശ്വസിച്ചില്ലെങ്കിലും പിന്നീട് ഋതുവിനൊപ്പമുളള കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ എല്ലാവരിലും സംശയമുണ്ടായി.
ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷനുണ്ടെന്ന് ഋതു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പുറത്തിറങ്ങിയ ശേഷം ഇതേകുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല നടി. ബിഗ് ബോസിന് ശേഷം ജിയയെ ഋതു ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തിരുന്നു. അതേസമയം ഋതുവിനെ കുറിച്ചുളള പോസ്റ്റുകളുമായി എപ്പോഴും എത്താറുണ്ട് ജിയ ഇറാനി. നിമിഷനേരംകൊണ്ടാണ് ഇതെല്ലാം വൈറലാകാറുളളത്. ഋതുവിനോടുളള പ്രണയം പല സമയത്തും പ്രകടിപ്പിക്കാറുണ്ട് ജിയ
