Malayalam
ഹോമിലെ’ ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’; പഴയ ചിത്രം കുത്തിപ്പൊക്കി ആരാധകർ !
ഹോമിലെ’ ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’; പഴയ ചിത്രം കുത്തിപ്പൊക്കി ആരാധകർ !
ഇന്ന് മലയാളികൾ ചർച്ച ചെയ്യുന്ന സിനിമയായിരിക്കുകയാണ് ഹോം. സിനിമയിലെ നായികയും നായകനുമായ കുട്ടിയമ്മയെയും ഒലിവർ ട്വിസ്റ്റിനെയും അവതരിപ്പിച്ച് ഫലിപ്പിച്ച ഇന്ദ്രൻസും മഞ്ജു പിള്ളയും പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു ഇടം നേടിക്കഴിഞ്ഞു. സാധാരണ വീടിനുള്ളിലെ അച്ഛനും അമ്മയും അവരുടെ മക്കളും ചേരുന്ന വിശാല ലോകത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ കുടുംബ ചിത്രമാണ് ‘ഹോം’. ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു സിനിമ അധികം ആരും ചിന്തിക്കില്ലന്നാണ് പൊതു അഭിപ്രായം.
അതേസമയം, ഗൗരവമുള്ള ചർച്ചകൾക്കിടയിൽ ഒരു തമാശ കൂടി സിനിമാ പ്രേമികൾ കുത്തിപ്പൊക്കിയിട്ടുണ്ട്. മുകളിൽ കണ്ട ചിത്രം ഇരുവരുടെയും ‘കല്യാണ ഫോട്ടോ’ എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഇത് ശരിക്കും ഹോമിലെ ഒലിവറും കുട്ടിയമ്മയുമല്ല.
1997 ൽ പുറത്തിറങ്ങിയ ‘നീ വരുവോളം’ എന്ന സിനിമയിലെ രംഗമാണ്. ദിലീപും ദിവ്യ ഉണ്ണിയും നായികാ നായകന്മാരായ ചിത്രമായിരുന്നു ‘നീ വരുവോളം’. എന്നാൽ ഒലിവറിനും കുട്ടിയമ്മയ്ക്കും പ്രേരകമായത് ചുവടെ കാണുന്ന ചിത്രത്തിലെ രണ്ടുപേരാണ് .
ശ്രീനാഥ് ഭാസി, നസ്ലൻ എന്നിവരാണ് ചിത്രത്തിൽ ഇന്ദ്രന്സിന്റെയും മഞ്ജു പിള്ളയുടെയും മക്കളുടെ വേഷം കൈകാര്യം ചെയ്തത്.
about home
