Connect with us

സൂര്യയെ തറപറ്റിക്കാൻ റാണിയമ്മ ; വിട്ടുകൊടുക്കില്ലന്ന് ഉറപ്പിച്ച് സൂര്യ ; പക്ഷെ, സംഭവിക്കുന്നത്…!

Malayalam

സൂര്യയെ തറപറ്റിക്കാൻ റാണിയമ്മ ; വിട്ടുകൊടുക്കില്ലന്ന് ഉറപ്പിച്ച് സൂര്യ ; പക്ഷെ, സംഭവിക്കുന്നത്…!

സൂര്യയെ തറപറ്റിക്കാൻ റാണിയമ്മ ; വിട്ടുകൊടുക്കില്ലന്ന് ഉറപ്പിച്ച് സൂര്യ ; പക്ഷെ, സംഭവിക്കുന്നത്…!

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ വീണ്ടും ത്രസിപ്പിക്കുന്ന കഥാമുഹൂർത്തത്തിലേക്കാണ് കടക്കുന്നത്. ഹോസ്റ്റൽ സംഭവങ്ങൾ തുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. ഇതുവരെയും ഒരു പരിഹാരവും കണ്ടില്ല എന്ന പരാതി കൂടെവിടെ ആരാധകർ പലപ്പോഴായും പറഞ്ഞുകഴിഞ്ഞിരുന്നു. കഥ വെറുതെ വലിച്ചു നീട്ടുന്നതിലുള്ള വിമർശനവും ഇഷ്ട പരമ്പരയ്ക്ക് കേൾക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ കഥ മറ്റൊരു വഴിത്തിരിവിലേക്ക് കടക്കുകയാണ്.

റോഷനെയും സൂര്യയെയും റാണിയമ്മയും കുഞ്ഞിയും കൂടി വിചാരണ ചെയ്യുന്ന രംഗമാണ് നടക്കുന്നത്. ഋഷിയുടെ മുന്നിൽ വച്ചുതന്നെ ആ സന്ദർഭം നടക്കുന്നുണ്ട്. ഹോസ്റ്റലിൽ കയറിയത് താനാണെന്നും സൂര്യ പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്തതെന്നും റോഷൻ റാണിയമ്മയോട് പറയുന്നുണ്ട്. ഇതുകേട്ട് ചെയ്യാത്ത കുട്ടത്തിൽ അകപ്പെട്ടുപോകുന്ന സൂര്യയുടെ കണ്ണീരും കാണാം.

എന്നാൽ, തെളിവിനായി സൂര്യ കൈയിൽ വച്ചിരുന്ന ഫോൺ കാണിക്കുന്നുണ്ട്. പക്ഷെ, അതിനെ കുഞ്ഞി വളച്ചൊടിച്ച് സൂര്യയുടെ തലയിൽ തന്നെ ഇടുകയാണ്. ഇതിനിടയിൽ ഋഷി എങ്ങനെ സാഹചര്യത്തെ നേരിടുമെന്ന വേദനയിൽ നിൽക്കുന്നുണ്ട്. ഒന്നും തനിക്ക് ചെയ്യാനാകുന്നില്ലന്നുള്ള ദയനീയ മുഖഭാവത്തോടെ സൂര്യയെ ഏറെ നേരം ഋഷി നോക്കിനിൽക്കുകയാണ്.

എന്നാൽ, ഒട്ടും നിരാശപ്പെടുത്താത്ത എപ്പിസോഡ് തന്നെയാണ് ഇനി വരാൻ പോകുന്നതെന്ന് പുത്തൻ പ്രൊമോയിൽ നിന്നും മനസിലാക്കാം. കടന്നുകയറ്റത്തിന്റെ സത്യാവസ്ഥ മനസിലാക്കിയ റിഷിയ്ക്ക് മുന്നിൽ പ്രതികൾ കടന്നുവരികയാണ്. അതല്ലേലും സൂര്യയെ മനസിലാക്കാനും വിശ്വസിക്കാനും ഈ ചതിക്കുഴിയിൽ നിന്നും രക്ഷിക്കാനും ഋഷി തന്നെ എത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു.

റോഷൻ പറഞ്ഞ കള്ളക്കഥകൾ വിശ്വസിച്ചിട്ടില്ലന്നും ആ കഥകളൊക്കെ നാളായി മടക്കി കീശയിൽ വച്ചേക്കാനും ഋഷി പറയുന്നുണ്ട്. ഇതോടെ ഹോസ്റ്റലിൽ കയറിയ വരുൺ ആ തെറ്റ് ഋഷിയ്ക്ക് മുന്നിൽ ഏറ്റുപറയുകയും ചെയ്തു. അതിന് കാരണമായി വരുൺ പറയുന്നത് സൂര്യയെ ഒന്ന് ഭയപ്പെടുത്താൻ ചെയ്തതാണെന്നാണ്. പിന്നെ ഋഷി നേരെ ചെന്ന് റാണിയമ്മയുടെ മുന്നിൽ വച്ച് കൈനീട്ടി ഒരു ഉഗ്രൻ അടി നീതുവിന് കൊടുക്കുന്നതാണ് കാണിക്കുന്നത്. ഇത് റാണിയമ്മ ചോദിക്കുന്നുണ്ട്. എന്തിനാണ് എന്റെ കുട്ടികളെ തല്ലിയതെന്ന് . അപ്പോൾ ഋഷി വീണ്ടും റാണിയമ്മയ്ക്ക് നേരെ തിരിയുകയാണ്. റാണിയമ്മയാണ് ഇവരെ വഷളാക്കുന്നതെന്ന് ഋഷി ദേഷ്യത്തോടെ പറയുന്നുണ്ട് .

ഏതായാലും നീതുവിനും നിമയ്ക്കും നല്ല അസ്സൽ പണി ഋഷി കൊടുക്കുന്നുണ്ട്. ഇതിനെ പോലീസ് കേസ് ആക്കാൻ ഋഷി തീരുമാനിച്ചിരുന്നതാണ്. എന്നാൽ അങ്ങനെ ആക്കിയാൽ കുടുങ്ങുന്നത് ഇവിടുത്തെ കുട്ടികളാകും എന്നതുകൊണ്ട് വേണ്ടന്നുവക്കുകയാണ്. പക്ഷെ ഇനി സൂര്യയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കിയാൽ ഈ ഇളവ് ഉണ്ടാകില്ലന്നൊക്കെ ഋഷി പറയുന്നുണ്ട്. ഇതൊക്കെ പുത്തൻ എപ്പിസോഡിലെതാണ്.

എന്നാൽ പ്രൊമോയിൽ മിത്ര ബലമായി സൂര്യയെ കൈയിൽ പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങളും കാണാം. ഇതെന്തിനാകുമെന്നാണ് ആരാധാകർ ചോദിക്കുന്നത്. കൊണ്ടുപോകുന്നത് റാണിയമ്മയ്ക്കരികിലേക്കാണ്. മിത്രയ്ക്ക് സത്യങ്ങൾ അറിയില്ല. ഇനി കോളേജിൽ ഒരു പ്രശ്നവും ഉണ്ടാക്കില്ലന്ന് പറഞ്ഞ് എഴുതിക്കൊടുക്കാൻ മിത്രയ്ക്ക് മിന്നൽ വച്ച് റാണിയമ്മ പറയുന്നു, എന്നാൽ, വളരെ തന്റേടത്തോടെ അങ്ങനൊരു മാപ്പപേക്ഷ ഞാൻ എഴുതിത്തരില്ലെന്ന് പറഞ്ഞ് സൂര്യ അവർക്കരികിൽ നിന്നും ഇറങ്ങി പോകുകയാണ്.

മിത്ര റാണിയമ്മയ്ക്കരികിലേക്ക് ഇതിനായിട്ടാകാം വലിച്ചെടുത്തുകൊണ്ട് വന്നത്. അതുകൊണ്ടുതന്നെ, സൂര്യയുടെ ശക്തമായ പ്രതികരണം കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുന്ന മിത്രയെയും വീഡിയോയിൽ കാണാം. ഏതായാലും സത്യം, തെളിയിക്കാനുള്ള ആർജ്ജവം സൂര്യയ്ക്കുണ്ട്. അതുകൊണ്ട് തന്നെ കണ്ണീർക്കഥയിലെ നായികയായി സൂര്യ ഒതുങ്ങി ഇരിക്കില്ല.

ഇതോടൊപ്പം അഥിതി ടീച്ചർ കടന്നുവരുന്ന ദൃശ്യങ്ങൾ കൂടി കാണിക്കുന്നുണ്ട്. അതിൽ സൂര്യ അതീവ സന്തോഷവതിയാണ്. ഉറപ്പായും കഥ പെട്ടന്ന് തന്നെ മുന്നോട്ട് പോകുമെന്നാണ് ആരാധകർ പറയുന്നത് . അടുത്ത എപ്പിസോഡിനായി കാത്തിരിക്കുകയാണ് എല്ലാവരും.

about koodevide

More in Malayalam

Trending

Recent

To Top