Connect with us

‘ഹോം സിനിമയിലെ അച്ഛൻ, മകൻ എന്നീ ഇരട്ട റോളുകൾ ചെയ്യാൻ ആദ്യം തയ്യാറെടുത്തത് ജയസൂര്യ; ഞാൻ വയസായ ആളായി അഭിനയിച്ച് മരിക്കേണ്ടി വരും..; ആ സിനിമ കണ്ട് ഒരുപാട് കരഞ്ഞു; ഹോം നിരസിച്ചതിനെ കുറിച്ച് ജയസൂര്യ!

News

‘ഹോം സിനിമയിലെ അച്ഛൻ, മകൻ എന്നീ ഇരട്ട റോളുകൾ ചെയ്യാൻ ആദ്യം തയ്യാറെടുത്തത് ജയസൂര്യ; ഞാൻ വയസായ ആളായി അഭിനയിച്ച് മരിക്കേണ്ടി വരും..; ആ സിനിമ കണ്ട് ഒരുപാട് കരഞ്ഞു; ഹോം നിരസിച്ചതിനെ കുറിച്ച് ജയസൂര്യ!

‘ഹോം സിനിമയിലെ അച്ഛൻ, മകൻ എന്നീ ഇരട്ട റോളുകൾ ചെയ്യാൻ ആദ്യം തയ്യാറെടുത്തത് ജയസൂര്യ; ഞാൻ വയസായ ആളായി അഭിനയിച്ച് മരിക്കേണ്ടി വരും..; ആ സിനിമ കണ്ട് ഒരുപാട് കരഞ്ഞു; ഹോം നിരസിച്ചതിനെ കുറിച്ച് ജയസൂര്യ!

മലയാള സിനിമയിൽ വ്യത്യസ്തമായ ഒരു കുടുംബകഥ പറഞ്ഞുകൊണ്ട് എത്തിയ സിനിമയാണ് 2021 ൽ പുറത്തിറങ്ങിയ ഹോം. റോജിൻ തോമസ് തിരക്കഥയും സംവിധാനവും ചെയ്ത സിനിമയിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിൻ തുടങ്ങിയവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമയിൽ ഇന്ദ്രൻസ് ചെയ്ത ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രമായിരുന്നു മലയാളികൾക്കിടയിൽ ഏറെ ചർച്ചചെയ്യപ്പെട്ട വേഷം. ഇന്ദ്രൻസിന്റെ കരിയറിലെ തന്നെ ഏറ്റവും ജനപ്രീതി ലഭിച്ച സിനിമയും കഥാപാത്രവുമായിരുന്നു ഇത്.

ഇപ്പോഴിതാ സിനിമയെ പറ്റി നടൻ ജയസൂര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയായിരുന്നു. ഇന്ദ്രൻസ് ചെയ്ത കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് തന്നെ ആയിരുന്നെന്ന് ജയസൂര്യ പറയുന്നു. സിനിമയിൽ അച്ഛൻ, മകൻ എന്നീ ഇരട്ട റോളുകൾ ചെയ്യാനായിരുന്നു ജയസൂര്യ ആ​ദ്യം തീരുമാനിച്ചത്. എന്നാൽ പിന്നീട് സിനിമ വേണ്ടെന്ന് വെക്കുകയായിരുന്നു.

ഒരു കഥ പറഞ്ഞ് എനിക്കത് ഓക്കെ ആയില്ല. വേറൊരാൾക്ക് അത് ഓക്കെ ആയിരിക്കും. കഥ കേട്ട് എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനതിൽ ആപ്റ്റ് അല്ലെന്ന് പറയും. കഥ കേൾക്കുമ്പോൾ തന്നെ സിനിമ കാണുകയും അഭിനയിക്കുകയുമാണ്. ഈ കഥയിൽ ഞാനല്ല എന്ന് കണ്ട് കഴിഞ്ഞാൽ അപ്പോൾ തന്നെ എനിക്ക് വേറൊരാളെ പ്ലേസ് ചെയ്യാൻ പറ്റും.

‘ഒരു കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ മനസ്സിൽ ഓരോരുത്തർ വരും. ഫഹദ് വരും, സുരാജ് വരും ഇങ്ങനെ ഓരോരുത്തര് വന്ന് ഒരാളെ കാണാൻ പറ്റും. അപ്പോൾ‌ ഞാൻ പറയും എന്നേക്കാൾ ആപ്റ്റ് മറ്റേ ആക്ടർ ആണ്, അവന്റെയടുത്ത് ചെന്ന് പറഞ്ഞാൽ‌ നന്നായിരിക്കും’

അങ്ങനെ സിനിമകൾ സംഭവിച്ചിട്ടുണ്ട്. ആ സിനിമ ഹിറ്റായിട്ടുണ്ട്. ഹോം എന്ന് പറഞ്ഞ സിനിമയുടെ കഥയുമായി റോജിൻ എന്റെയടുത്താണ് ആദ്യം വന്നത്. അന്ന് ഇന്ദ്രൻസ് ചേട്ടന്റെ കഥാപാത്രവും മകന്റെ കഥാപാത്രവും ഞാനാണ്. ഡബിൾ റോൾ ആയിരുന്നു. മുടിയൊക്കെ വേറെ രീതിയിലാക്കി വയസായ ​ഗെറ്റപ്പ് ഒക്കെ ചെയ്തു’

‘അവരും ഭയങ്കര ഹാപ്പി ആയി. ഞാൻ വൈകുന്നേരം ആയപ്പോൾ വിളിച്ച് പറഞ്ഞു, അതൊരിക്കലും ഞാനല്ലെന്ന്. കാരണം ഞാൻ വയസായ ആളായി അഭിനയിച്ച് മരിക്കേണ്ടി വരും. മകന്റെ ക്യാരക്ടർ എന്നെ എക്സൈറ്റ് ചെയ്തതുമില്ല. പെർഫോമൻസിന് ഒരു സ്പേസും കൂടി വേണ്ടേ’

‘ആ സമയത്ത് റോജിന് എന്നോട് ഭയങ്കര വിഷമം ഒക്കെ ആയി. ഞാൻ പറഞ്ഞു അത് ഞാനല്ലെന്ന്. ഹോം എന്ന സിനിമ കണ്ട് ഞാനെത്രയോ സ്ഥലത്ത് കരഞ്ഞു. ഞാൻ പറഞ്ഞു, ഉ​ഗ്രൻ സിനിമ ആണെടാ ഇന്ദ്രൻസേട്ടൻ വന്നപ്പോൾ നീ നോക്ക് എന്ന്, അങ്ങനെയാണ് ഇന്ദ്രൻസേട്ടൻ ആ സിനിമയിലേക്ക് വരുന്നത്. അത് തന്നെയാണ് കറക്ട്. അതിന്റെ മുകളിലൊന്നും നമുക്ക് ചെയ്യാൻ പറ്റില്ല, സൈഡിൽ പോലും ചെയ്യാൻ പറ്റില്ല,’ ജയസൂര്യ പറഞ്ഞു.

about jayasoorya

More in News

Trending

Recent

To Top