Malayalam
മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും വീട് വീടാക്കി ; അദ്ദേഹത്തോട് തോന്നുന്നത് എന്തൊരു സ്നേഹമാണെന്നോ? ; പുതിയ സിനിമ കണ്ടതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്!
മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും വീട് വീടാക്കി ; അദ്ദേഹത്തോട് തോന്നുന്നത് എന്തൊരു സ്നേഹമാണെന്നോ? ; പുതിയ സിനിമ കണ്ടതിനെ കുറിച്ച് അശ്വതി ശ്രീകാന്ത്!
ഇന്ദ്രന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ച ഹോം എന്ന സിനിമ ഇന്ന് സോഷ്യൽ മീഡിയ പേജുകളിലൊക്കെ വലിയ ചർച്ചയാണ്. ഇപ്പോഴിതാ സിനിമ കണ്ടതിന്റെ ത്രില്ലിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഗര്‍ഭകാലം ആസ്വദിക്കുന്ന അശ്വതി പഴയ സിനിമകള്‍ കാണുന്നതിനോട് തനിക്കിപ്പോള്‍ പ്രിയം കൂടിയെന്ന് അടുത്തിടെ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഹോം കണ്ട് മനസ് നിറഞ്ഞെന്നും ഇന്ദ്രന്‍സിനോട് നമുക്ക് തോന്നുന്ന സ്നേഹത്തെ കുറിച്ചുമാണ് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.
‘സ്ക്രീനില്‍ വെട്ടും കുത്തും കൊലയും ചോരയും ഹൊററും കണ്ട് മനസ്സ് മടുത്തിരുന്നപ്പോള്‍ ഇതാ ഹൃദയം നിറയ്ക്കുന്ന സിനിമ. ഇന്ദ്രന്‍സ് എന്ന അതുല്യ നടനോട് നമുക്ക് തോന്നി പോകുന്നത് എന്തൊരു സ്നേഹമാണെന്നോ? മഞ്ജു ചേച്ചിയും ശ്രീനാഥും ജോണി ആന്റണിയും ഉള്‍പ്പെടെ വീട് വീടാക്കിയ എല്ലാ അഭിനേതാക്കള്‍ക്കും സംവിധായകന് റോജിന്‍ തോമസിനും Friday Films നും നന്ദി, വീട്ടിലേക്കൊന്നു കൊണ്ടു പോയതിന്. എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അശ്വതി ശ്രീകാന്ത് പറയുന്നത്.
അശ്വതിയുടെ എഴുത്തിൽ പ്രതികരിച്ച് നിരവധി പേരാണ് എത്തിയത്. ”ഇന്നലെ ആണ് ഞാന്‍ ഈ മൂവി കണ്ടത്. ഇതില്‍ എല്ലാരും സൂപ്പര്‍ ആയിരുന്നു. ഇന്ദ്രന്‍സ് ഏട്ടനെ കുറിച്ച് ഒന്നും പറയാന്‍ ഇല്ല. ആളുടെ കഴിവ് ആരും കാണാതെ പോയല്ലോ… എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം മാത്രം. എല്ലാ കാലത്തും പുണ്യമായ മാതൃസ്നേഹം വാഴ്ത്തപ്പെടാറുണ്ടെങ്കിലും പിതൃ സ്നേഹവും മഹത്വവും പലപ്പോഴും വിസ്മരിക്കപ്പെട്ട പോലെ തോന്നാറുണ്ട്.. ഒരു വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി എന്നതിനപ്പുറം മനസ്സിന്റെ ആഴങ്ങളില്‍ നൂറു നൂറു ചിന്തകളും പാഠങ്ങളും ഈ ഒരു നല്ല സിനിമ തീര്‍ച്ചയായും എനിക്ക് സമ്മാനിച്ചു എന്നാണ് ഒരു ആരാധകന് പറയുന്നത്.
about aswathy sreekanth
