Connect with us

കൂളിങ് ഗ്ലാസിൽ കൂളായി അൻഷിത; ഓണത്തിനിടയിലെ അടിപൊളി ഡാൻസ് ഏറ്റെടുത്ത് ആരാധകർ !

Malayalam

കൂളിങ് ഗ്ലാസിൽ കൂളായി അൻഷിത; ഓണത്തിനിടയിലെ അടിപൊളി ഡാൻസ് ഏറ്റെടുത്ത് ആരാധകർ !

കൂളിങ് ഗ്ലാസിൽ കൂളായി അൻഷിത; ഓണത്തിനിടയിലെ അടിപൊളി ഡാൻസ് ഏറ്റെടുത്ത് ആരാധകർ !

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ചുരുങ്ങിയ കാലംകൊണ്ടാണ് ഏഷ്യാനെറ്റ് പരമ്പരകളിൽ ഒന്നായ ‘കൂടെവിടെ’ ശ്രദ്ധ നേടുന്നത് . പരമ്പരയിലെ നായിക-നായകന്മാരായ സൂര്യയും ഋഷിയുമാണ് പാരമ്പരയിലേക്ക് ആരാധകരെ അടുപ്പിച്ചത്. സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിൻ ജോസും അൻഷിത അഞ്ജിയുമാണ്. നിരവധി വേദികളിലും പരമ്പരകളിലും എത്തിയെങ്കിലും ഒരു പരമ്പരയിൽ സുപ്രധാന വേഷത്തിൽ ആദ്യമായാണ് അൻഷിത എത്തുന്നത്.

പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യത പോലെ തന്നെ അൻഷിതയ്ക്കും വലിയ ആരാധക പിന്തുണയാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷൻ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്ന അൻഷി ഒരു കാഷ്വൽ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. കൂളങ് ഗ്ലാസ് വച്ച് സ്റ്റൈലിഷ് ലുക്കിലുള്ള ഡാൻസ് വീഡിയോ ആണിത്. ഓണം സ്പെഷ്യൽ ആണോ എന്നാണ് വീഡിയോക്ക് ആരാധകരുടെ കമന്റ്.

കോളേജ് ക്യാമ്പസിനുള്ളിൽ ഋഷി, സൂര്യ എന്നിവരുടെ മനോഹരമായ പ്രണയവും അതിന്റെ മുന്നോട്ടുള്ള പ്രയാണവുമാണ് പരമ്പര പറയുന്നത്. മലയാളിക്ക് ഏറെ പ്രിയങ്കരനായ നടന്‍ കൃഷ്ണകുമാര്‍ നീണ്ട ഇടവേളയ്ക്കുശേഷം മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തിയ പരമ്പര എന്ന പ്രത്യേകതകൂടി സീരിയലിനുണ്ട്.

about koodevide

More in Malayalam

Trending

Recent

To Top