Connect with us

ശ്രേയ അവിനാഷ് വിവാഹം പുത്തൻ വഴിത്തിരിവിലേക്ക് ;കളി കാര്യമായാൽ സംഭവിക്കാൻ പോകുന്നത് വലിയ ദുരന്തം ; നെഞ്ചിടിപ്പോടെ തൂവല്‍സ്പര്‍ശം പ്രേക്ഷകർ !

Malayalam

ശ്രേയ അവിനാഷ് വിവാഹം പുത്തൻ വഴിത്തിരിവിലേക്ക് ;കളി കാര്യമായാൽ സംഭവിക്കാൻ പോകുന്നത് വലിയ ദുരന്തം ; നെഞ്ചിടിപ്പോടെ തൂവല്‍സ്പര്‍ശം പ്രേക്ഷകർ !

ശ്രേയ അവിനാഷ് വിവാഹം പുത്തൻ വഴിത്തിരിവിലേക്ക് ;കളി കാര്യമായാൽ സംഭവിക്കാൻ പോകുന്നത് വലിയ ദുരന്തം ; നെഞ്ചിടിപ്പോടെ തൂവല്‍സ്പര്‍ശം പ്രേക്ഷകർ !

മിനിസ്‌ക്രീനിൽ വളരെ വ്യത്യസ്തമായൊരു കഥയുമായി തുടങ്ങിയ പരമ്പരയാണ് തൂവൽസ്പർശം. രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിതമായ സംഭവങ്ങളെ കോര്‍ത്തിണക്കി ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയായിട്ടാണ് തൂവല്‍സ്പര്‍ശം ഒരുക്കിയിരിക്കുന്നത് . അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുന്ന രണ്ട് സഹോദരിമാരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍.

സഹോദരിമാരായ ശ്രേയയും മാളുവും വര്‍ഷങ്ങള്‍ക്കുശേഷം ഒരേ നഗരത്തിൽ എത്തുകയാണ് . അമ്മയുടെ മരണശേഷം അനുകൂല സാഹചര്യങ്ങളിലൂടെ മുന്നോട്ടുപോയ ശ്രേയ, നന്ദിനി ഐ.പി.എസ് ആയി മാറുന്നു. എന്നാല്‍ ജീവിതത്തിലെ മോശം കാലത്തിലൂടെ കടന്നുപോയ മാളു (തുമ്പി) നഗരത്തിലെ ഹൈടെക് മോഷ്ടാവായാണ് മാറുന്നത്. ഇതോടെ സഹോദരിമാർ ഒരു കള്ളനും പോലീസും കളിയിലേക്കാണ് എത്തിച്ചേർന്നിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളുവിനെ കായംങ്കുളം കൊച്ചുണ്ണിയോട് ഉപമിക്കാമെന്നാണ് ആരാധകർ പറയുന്നത്. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമായ പെരുംങ്കള്ളിയേയും, നഷ്ടപ്പെട്ടുപോയ തന്റെ സഹോദരിയേയും ശ്രേയ ഒരേസമയം അന്വേഷിക്കുന്നുണ്ട്. എന്നാല്‍ രണ്ടാളും ഒരാള്‍ തന്നെയാണെന്ന് ശ്രേയയ്ക്ക് മനസ്സിലാകുന്നില്ല. സിനിമകളില്‍ മാത്രം കണ്ടുപരിചയിച്ച മോസ് ആന്‍ഡ് ക്യാറ്റ് ഗെയിം ആദ്യമായിട്ടാണ് മിനിസ്ക്രീനിലേക്ക് എത്തുന്നത്. എന്നാൽ പ്രതീക്ഷയ്‌ക്കൊത്തുതന്നെ ആരാധകർ പരമ്പര ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ ശ്രേയയുടെ വിവാഹമാണ് ചർച്ചയായിരിക്കുന്നത് . നേരായ വഴിയിലൂടെയല്ലാതെ ജീവിതം നയിക്കുന്ന അവിനാഷ് ശ്രേയയെ പ്രണയിച്ചിരുന്ന ആളാണ്. എന്നാല്‍ ശ്രേയയെ വിവാഹം കഴിക്കണം എന്നുപറഞ്ഞ് അവിനാഷ് നടക്കുന്നത്, പണത്തിന് വേണ്ടി മാത്രമാണ്. പണത്തിനുമീതെ മറ്റൊന്നുമില്ല എന്ന ചിന്താഗതിക്കാരനായ അവിനാഷിനെ, പ്രണയം നടിച്ച് പല കേസിനുമുള്ള സുപ്രധാന തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് ശ്രേയയും ചെയ്യുന്നത്. പരസ്പരം പ്രണയം നടിച്ച് തട്ടിപ്പുകള്‍ക്ക് ശ്രമിക്കുന്ന ഇരുവര്‍ക്കും വലിയ കുരുക്കാണ് ഇപ്പോൾ വന്നുപെട്ടിരിക്കുന്നത്.

ഇരുവരും കാണിക്കുന്ന പ്രണയം സത്യസന്ധമാണെന്ന ധാരണയില്‍ ഇരുവരുടേയും വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കത്തിൽ ഏർപ്പെടുന്നതും കാണാം. പണം കിട്ടുമെന്ന അത്യാഗ്രഹത്തില്‍ അവിനാഷ് വിവാഹത്തിന് സമ്മതമെന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ വിവാഹകാര്യമറിഞ്ഞ ശ്രേയ ആകെ തളരുകയാണ്. ഏത് വിധേയനവും വിവാഹം നടക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണ് ശ്രേയയും പരമ്പരയുടെ പ്രേക്ഷകരും. തമാശയ്ക്ക് തുടങ്ങിയ കളി ശ്രേയയുടെ ജീവിതം തകര്‍ക്കുമോയെന്നാണ് ആരാധകർ സംശയിക്കുന്നത്.

about thoovalsparsham

More in Malayalam

Trending

Recent

To Top