മലയാളത്തിന്റെ പ്രിയ യുവ നായകൻ സണ്ണി വെയ്ന്‍ പിറന്നാള്‍ ദിനമാണ് ഇന്ന്. സിനിമാ ലോകത്തുനിന്നും നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. മഞ്ജുവാര്യര്‍, ടോവിനോ തോമസ്, സൗബിന് ഷാഹിര്‍, അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ തുടങ്ങി മലയാളികളുടെ പ്രിയ താരങ്ങളെല്ലാം സണ്ണി വെയ്ന്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
അക്കൂട്ടത്തില്‍ സണ്ണി വെയ്ന്റെ അടുത്ത സുഹൃത്ത് കൂടിയായ ദുല്‍ഖര്‍ സല്മാന് സണ്ണിയെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലെഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
”സണ്ണിച്ചാ! നിനക്ക് ഏറ്റവും സന്തോഷകരമായ ഒരു പിറന്നാള്‍ ആശംസ. നീ ചെയ്യുന്ന എല്ലാ നല്ല സിനിമകളെയും ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നിന്റെ എല്ലാ വിജയങ്ങളിലും, നിനക്ക് ലഭിക്കുന്ന എല്ലാ നല്ല പ്രതികരണങ്ങളിലും നിരൂപകപ്രശംസയിലും അവ എന്റേതെന്ന പോലെ ഞാന്‍ സന്തോഷിക്കുന്നു. എന്റെ ‘ലാലു’വിന്റെ ‘കുരുടി’ക്കും ‘കാസി’യുടെ ‘സുനി’ക്കും ഒരിക്കല്‍ കൂടെ ജന്മദിനാശംസകള്,” എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.
മലയാളസിനിമയിൽ വളരെയധികം ചർച്ചചെയ്യപ്പെട്ട സൗഹൃദങ്ങളിലൊന്നാണ് സണ്ണി വെയ്ന്‍-ദുല്‍ഖര്‍ സല്മാന് കൂട്ടുകെട്ട്. സിനിമയ്ക്കപ്പുറം ഇരുവരുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമാണുള്ളത്. ദുല്‍ഖറിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനുകളിലും സ്ഥിരസാന്നിധ്യമാണ് സണ്ണി.
സെക്കന്‍ഡ് ഷോ എന്ന സിനിമയിലൂടെയായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആന്മരിയ കലിപ്പിലാണ്, മണിയറയിലെ അശോകന് എന്നീ ചിത്രങ്ങളിലും ഒരുമിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...