Connect with us

ജയറാം പുതിയ തയ്യാറെടുപ്പിൽ; ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകുമെന്ന് കാളിദാസ് ജയറാം !

Malayalam

ജയറാം പുതിയ തയ്യാറെടുപ്പിൽ; ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകുമെന്ന് കാളിദാസ് ജയറാം !

ജയറാം പുതിയ തയ്യാറെടുപ്പിൽ; ഇങ്ങനെ പോയാല്‍ അപ്പ എനിക്കൊരു കോംമ്പറ്റീഷന്‍ ആകുമെന്ന് കാളിദാസ് ജയറാം !

മലയാളികളുടെ പ്രിയ താര ജോഡിയാണ് ജയറാമും പാർവതിയും. ഇരുവരുടെയും മക്കളായ കാളിദാസ് ജയറാമിനും മാളവികയ്ക്കുമുണ്ട് ആരാധകർ. യുവനായക നിരയില്‍ ശ്രദ്ധിക്കപ്പെടുന്ന വ്യക്തികൂടിയാണ് കാളിദാസ്.

ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ നായകനായും പ്രതിനായകനായും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സജീവമായി നിൽക്കുകയാണ്. ജയറാമിനെ കുറിച്ചും അദ്ദേഹത്തിന്റെ ഫിറ്റ്‌നെസുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചും കാളിദാസ് പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ആരോഗ്യ കാര്യത്തില്‍ ജയറാം ഇപ്പോള്‍ വളരെ ശ്രദ്ധാലുവായി മാറിയിട്ടുണ്ടെന്നാണ് കാളിദാസ് പറയുന്നത്.

ഇങ്ങനെ പോയാല്‍ അപ്പ തനിക്കൊരു കോംമ്പറ്റീഷന്‍ ആകുമെന്നാണ് തന്റെ സംശയമെന്നും കാളിദാസ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ഈ കാര്യം താരം പങ്കു വെക്കുന്നത്.

ദിവസവും മൂന്ന് മണിക്കൂര്‍ അപ്പ വ്യായാമത്തിനായി മാറ്റി വെക്കാറുണ്ട്. ശരിക്കും അത് കാണുമ്പോള്‍ അസൂയ തോന്നാറുണ്ട്. ഭക്ഷണ കാര്യത്തിലും ജയറാം അതീവ ശ്രദ്ധാലുവാണെന്ന് കാളിദാസ് സൂചിപ്പിക്കുന്നുണ്ട്. അപ്പയുടെ നിശ്ചയ ദാര്‍ഢ്യം എല്ലാവര്‍ക്കും പ്രചോദനമാണ് എന്നാണ് കാളിദാസിന്റെ അഭിപ്രായം.

കാളിദാസും ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്ന വ്യക്തിയാണ്. നേരത്തെ 35 കിലോയോളം ഭാരം കുറച്ച അനുഭവവും കാളിദാസ് പല അഭിമുഖങ്ങളിലും പങ്കുവെച്ചിരുന്നു. അതേസമയം എല്ലാ കാര്യങ്ങളിലും മകനെ നന്നായി പ്രോല്‍സാഹിപ്പിക്കുന്ന അച്ഛനാണ് ജയറാമെന്നും കാളിദാസ് പറയുന്നുണ്ട്. ‘വീട്ടില്‍ സിനിമാ വിശേഷങ്ങളൊന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറില്ല. ചക്കിയാണെങ്കില്‍ സിനിമയേ ശ്രദ്ധിക്കാത്ത വ്യക്തിയാണ്. അവള്‍ക്ക് സ്പോര്‍ട്സാണ് താല്‍പര്യം,’ കാളിദാസ് പറഞ്ഞു.

about jayaram

Continue Reading
You may also like...

More in Malayalam

Trending

Recent

To Top