Malayalam
ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ നിന്നിറങ്ങി ചെന്ന് കൂട്ടുകാരുടെ തോളില്‍ കൈയിട്ട് നടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്നാണോ ഇനി സ്വാതന്ത്ര്യം കിട്ടുക! അശ്വതി ശ്രീകാന്ത്
ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ നിന്നിറങ്ങി ചെന്ന് കൂട്ടുകാരുടെ തോളില്‍ കൈയിട്ട് നടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്നാണോ ഇനി സ്വാതന്ത്ര്യം കിട്ടുക! അശ്വതി ശ്രീകാന്ത്
മിനിസ്ക്രീൻ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായും റേഡിയോ ജോക്കിയായും അശ്വതി കൈയ്യടി നേടിയിട്ടുണ്ട്. പിന്നാലെ ചക്കപ്പഴം എന്ന പരമ്പരയിലൂടെ അഭിനയത്തിലേക്കും എത്തുകയായിരുന്നു. പരമ്പരയില്‍ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചവെക്കുന്നത്.
സ്ക്രീനിലെന്നത് പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. പല വിഷയങ്ങളിലുമുള്ള തന്റെ നിലപാട് അശ്വതി പങ്കുവെക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിലപാട് പങ്കുവെക്കുന്ന പല താരങ്ങളേയും പോലെ അധിക്ഷേപങ്ങളും അശ്ലീല കമന്റുകളുമെല്ലാം അശ്വതിയും നേരിടാറുണ്ട്. എന്നാല്‍ അത്തരക്കാര്‍ക്ക് ചുട്ടമറുപടി നല്‍കാനും അശ്വതിയ്ക്ക് അറിയാം.
താരത്തിന്റെ മകളായ പദ്മയും ആരാധകരുടെ പ്രിയങ്കരിയാണ്. രണ്ടാമതൊരു കുട്ടിയെ കാത്തിരിക്കുകയാണ് താരമിപ്പോള്‍.
കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച മകള്‍ പദ്മയുടെ ചിത്രവും കുറിപ്പുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അുനുബന്ധിച്ച് സ്കൂളിലെ ഓൺലൈന്‍ പ്രോഗ്രാം കഴിഞ്ഞുനില്ക്കുന്ന മകളുടെ ചിത്രമാണ് അശ്വതി പങ്കുവച്ചത്. എപ്പോഴാണ് സ്കൂളില്‍ സഹപാഠികളുടെ തോളില്‍ കയ്യിട്ട് നടക്കാനുള്ള സ്വാതന്ത്ര്യം ഈ കുട്ടികള്‍ക്ക് കിട്ടുക എന്നാണ് അശ്വതി കുറിപ്പിലൂടെ ചോദിക്കുന്നത്. കൂടാതെ സ്വാതന്ത്ര്യം നഷ്ടമാകുമ്പോഴാണല്ലോ നമുക്ക് സ്വാതന്ത്ര്യബോധം വളരുന്നതെന്നും പറയുന്നു. കൂടാതെ എല്ലാവര്ക്കും മനോഹരമായ സ്വാതന്ത്ര്യദിനാശംസകളും നേര്‍ന്നാണ് അശ്വതി കുറിപ്പ് അവസാനിപ്പിക്കുന്നത്.
അശ്വതിയുടെ കുറിപ്പ് ഇങ്ങനെ
”സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഡാന്‍സ് കളിച്ചിട്ട് നില്ക്കുന്ന നില്‍പ്പാണ്… ഓണ്‍ലൈന്‍ ക്ലാസ് മുറികളില്‍ നിന്നിറങ്ങി ചെന്ന് കൂട്ടുകാരുടെ തോളില്‍ കൈയിട്ട് നടക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് എന്നാണോ ഇനി സ്വാതന്ത്ര്യം കിട്ടുക! സ്വാതന്ത്ര്യത്തിന്റെ വില അത് നിഷേധിക്കപ്പെടുമ്പോള്‍ മാത്രമാണല്ലോ പലപ്പോഴും തിരിച്ചറിയുക.”
