Connect with us

ഒളിമ്പ്യൻ ശ്രീജേഷ് റോഡ് എന്നായിരുന്നു ആ റോഡിന് പേര് നൽകിയത്! അദ്ദേഹത്തിന്റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു; കുറിപ്പുമായി ഷിയാസ്

Malayalam

ഒളിമ്പ്യൻ ശ്രീജേഷ് റോഡ് എന്നായിരുന്നു ആ റോഡിന് പേര് നൽകിയത്! അദ്ദേഹത്തിന്റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു; കുറിപ്പുമായി ഷിയാസ്

ഒളിമ്പ്യൻ ശ്രീജേഷ് റോഡ് എന്നായിരുന്നു ആ റോഡിന് പേര് നൽകിയത്! അദ്ദേഹത്തിന്റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു; കുറിപ്പുമായി ഷിയാസ്

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായ ശ്രീജേഷിനെ അഭിനന്ദിച്ച് താരങ്ങളെല്ലാം എത്തിയിരുന്നു. ബിഗ് ബോസിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഷിയാസും ശ്രീജേഷിനെ അഭിനന്ദിക്കാനെത്തിയിരുന്നു.

ശ്രീജേഷിനെ കണ്ട സന്തോഷം പങ്കുവെച്ചായിരുന്നു ഷിയാസ് എത്തിയത്. നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ടീം ഒരു വെങ്കല മെഡൽ നേടി, രാജ്യം കാത്തിരുന്ന ഒരു ഒളിമ്പിക് മെഡൽ. ഒരു ഇന്ത്യക്കാരൻ ആയതിൽ ഒരുപാട് അഭിമാനം കൊണ്ട നിമിഷം. ഗോൾ വല കാത്ത് കിരീടം ഉറപ്പിച്ചത് ഒരു മലയാളി കൂടി ആയപ്പോൾ സന്തോഷത്തിന്റെ മധുരം ഇരട്ടിയായി. ശ്രീജേഷിനെ നേരിട്ട് കാണാനും പരിചയപ്പെടാനും സാധിച്ചതിൽ ഒരുപാട് സന്തോഷം. മെഡലുകൾ നേടിയെങ്കിലും അവിടെ മികച്ച പ്രകടനം കാഴ്ച വെച്ച മറ്റു എല്ലാ താരങ്ങൾക്കും അഭിനന്ദനങ്ങൾ. ശ്രീജേഷിന്റെ ഫോട്ടോയ്ക്കൊപ്പമായാണ് ഷിയാസ് ഇങ്ങനെ കുറിച്ചത്.

അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് എത്തിയപ്പോൾ ഒരു കാര്യം ശ്രദ്ധിക്കാൻ ഇടയായി ഒളിമ്പ്യൻ ശ്രീജേഷ് റോഡ് എന്നായിരുന്നു ആ റോഡിന് പേര് നൽകി ഇരിക്കുന്നത്. കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. അദ്ദേഹത്തിന്റെ വിജയത്തിൽ ഞാനും അഭിമാനിക്കുന്നു. തീർച്ചയായും ഈ ഒരു വിജയം വരുന്ന തലമുറക്ക് ഒരുപാട് പ്രചോദനം ആയിരിക്കുമെന്നും നടന്റെ കുറിപ്പിൽ പറയുന്നു.

ശ്രീജേഷിന്റെ വീട്ടിലെത്തിയായിരുന്നു മമ്മൂട്ടി അഭിനന്ദനം അറിയിച്ചത്. ആന്റോ ജോസഫിനും ബാദുഷയ്ക്കുമൊപ്പമായാണ് മമ്മൂട്ടി ശ്രീജേഷിന്റെ വീട്ടിലെത്തിയത്. ഫോണിലൂടെയായാണ് മോഹന്‍ലാല്‍ അഭിനന്ദനം അറിയിച്ചത്.

More in Malayalam

Trending

Recent

To Top