Malayalam
സിദ്ധുവും സുമിത്രയും മക്കളും ഒന്നിച്ചു! ആ ചിത്രം പുറത്ത്! കുടുംബവിളക്കിൽ ട്വിസ്റ്റോ? കാണാൻ ആഗ്രഹിച്ച ചിത്രമെന്ന് പ്രേക്ഷകർ
സിദ്ധുവും സുമിത്രയും മക്കളും ഒന്നിച്ചു! ആ ചിത്രം പുറത്ത്! കുടുംബവിളക്കിൽ ട്വിസ്റ്റോ? കാണാൻ ആഗ്രഹിച്ച ചിത്രമെന്ന് പ്രേക്ഷകർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സാധാരണ കണ്ടു വന്നിരുന്ന പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് കുടുംബവിളക്ക് കഥ പറയുന്നത്. ഒരു വീട്ടമ്മയുടെ അതിജീവനത്തിന്റ കഥയാണിത്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്.
ഭർത്താവ് സിദ്ധാർഥ് മേനോൻ തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നതോടെയാണ് സുമിത്രയുടെ ജീവിതം മാറുന്നത്. ജീവിതം നഷ്ടപ്പെട്ടതോടെ തളർന്ന് ഇരിക്കുകയായിരുന്നില്ല, പകരം ജീവിതത്തിനോട് പോരാടി ജയിക്കുകയായിരുന്നു സുമിത്ര.
സിനിമ താരം മീരവാസുദേവ് ആണ് സുമിത്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ ആദ്യത്തെ പരമ്പരയാണിത്. തുടക്കത്തിൽ കണ്ണീർ പരമ്പര സ്റ്റൈലിലായിരുന്നു കുടുംബവിളക്ക് സഞ്ചരിച്ചത്. എന്നാൽ സുമിത്ര ബോൾഡ് ആയതോടെ പരമ്പര ആകെ മാറുകയായിരുന്നു. മീര വാസുദേവിനോടൊപ്പം വൻ താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്. സുമിത്രയുടെ ഭർത്താവ് സിദ്ധാർഥ് മോനോനെ അവതരിപ്പിക്കുന്നത് കൃഷ്ണകുമാർ മേനോൻ ആണ്. നൂപിൻ, ആനന്ദ് നാരായണൻ, ആതിര മാധവ്. അമൃത നായർ , ശരണ്യ ആനന്ദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് കുടുംബവിളക്ക് താരങ്ങൾ. ലോക്കേഷനിലെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് താരങ്ങൾ രംഗത്ത് എത്താറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഇവയ്ക്ക് ലഭിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി അമൃത നായരുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. അമൃത എന്ന പേരിക്കാളും ശീതൾ എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സുമിത്രയുടേയും സിദ്ധുവിന്റേയും മകളാണ് ശീതൾ. ശ്രീനിലയത്തിലെ ഓണക്കാഴ്ചകളാണ് അമൃത പങ്കുവെച്ചിരിക്കുന്നത്.
ഫാമിലി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമ്മ സുമിത്രയ്ക്കും അച്ഛൻ സിദ്ധുവിനും സഹോദരന്മാർക്കൊപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത് സഹോദരങ്ങൾ മൂന്ന് പേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. മീര വാസുദേവിനും, കൃഷ്ണകുമാർ മേനോനും നൂപിനും ആനന്ദ് നാരായണനേയും ഇൻസ്റ്റഗ്രാമിൽ മെൻഷൻ ചെയ്തിട്ടുണ്ട്. കുടുംബവിളക്ക് കുടുംബത്തിന്റെ ഓണാഘോഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിക്കുന്നത്. കാണാൻ ആഗ്രഹിച്ച ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്.
