മമ്മൂട്ടിയും താനും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങളെ കുറിച്ച് പറഞ്ഞ് മോഹന്‍ലാല്‍. ഒരു പ്രമുഖ മാസികയിൽ എഴുതിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്.
ചില കാരണങ്ങള്‍ കൊണ്ട് തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ലെന്നാണ് അദ്ദേഹം പറയുന്നത്
സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ ആയിരുന്നില്ല, ഒരിക്കലും, ഇപ്പോഴും ഇതു തന്നെയാണോ തന്റെ ജോലി എന്തെന്ന് അറിയില്ല. സൗഹൃദങ്ങളുടെ തിരത്തള്ളലില്‍ ഇവിടെ വന്നു പെട്ടയാളാണ് താന്‍. യാതൊരുവിധ പരിശീലനങ്ങളും ലഭിച്ചിട്ടില്ല. അഭിനയിക്കാനായി ഒരുവിധ തയ്യാറെടുപ്പുകളും നടത്താറില്ല.
‘എല്ലാം നേരെയാവണേ’ എന്ന പ്രാര്‍ത്ഥനയോടെ അങ്ങ് ചെയ്യുന്നു എന്നുമാത്രം. ഈ രണ്ട് വ്യത്യാസങ്ങള്‍ തങ്ങള്‍ക്കിടയിലുണ്ട്. അത് പരസ്പരം അറിയുകയും ചെയ്യാം. അതുകൊണ്ട് തങ്ങള്‍ക്കിടയില്‍ മത്സരത്തിന്റെ വൈരാഗ്യ ഭാവങ്ങളില്ല. ചില കഥാപാത്രങ്ങള്‍ മമ്മൂട്ടി ചെയ്താലാണ് നന്നാവുക എന്ന് തനിക്കറിയാം, ചില ത് താന്‍ ചെയ്താല്‍ നന്നാവും എന്ന് അദ്ദേഹത്തിനും എന്ന് മോഹന്‍ലാല്‍ പറയുന്നു.
വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന് സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...