Connect with us

പണത്തിന് വേണ്ടി ഇതൊക്കെ ചെയ്യും, എന്നിട്ട് പറയുന്നതോ?, “ഫീലിംങ് പുച്ഛം; സാധികയെ വിമർശിച്ച് പ്രേക്ഷകർ ; വിട്ടുകൊടുക്കാതെ സാധിക വേണുഗോപാലും !

Malayalam

പണത്തിന് വേണ്ടി ഇതൊക്കെ ചെയ്യും, എന്നിട്ട് പറയുന്നതോ?, “ഫീലിംങ് പുച്ഛം; സാധികയെ വിമർശിച്ച് പ്രേക്ഷകർ ; വിട്ടുകൊടുക്കാതെ സാധിക വേണുഗോപാലും !

പണത്തിന് വേണ്ടി ഇതൊക്കെ ചെയ്യും, എന്നിട്ട് പറയുന്നതോ?, “ഫീലിംങ് പുച്ഛം; സാധികയെ വിമർശിച്ച് പ്രേക്ഷകർ ; വിട്ടുകൊടുക്കാതെ സാധിക വേണുഗോപാലും !

ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും പ്രതികരിച്ചും സാധിക വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. അതേസമയം ഇപ്പോൾ സാധിക പങ്കുവച്ച ഒരു പരസ്യചിത്രത്തിനെതിരെ വിമർശനവുമായി ആരാധകൻ എത്തിയിരിക്കുകയാണ്. സാമൂഹിക പ്രതിബദ്ധതയുള്ള നായികാ എന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റ് ആയിരുന്നു സാധികയുടെ പോസ്റ്റിന് കിട്ടിയത്.

കഴിഞ്ഞ ദിവസം സാധിക ഇട്ട പോസ്റ്റാണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. കസവ് സാരിയിൽ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് അതിസുന്ദരിയായ സാധികയെയാണ് പോസ്റ്റിൽ കാണാൻ കഴിയുക. എന്നാൽ പോസ്റ്റ് പങ്കുവച്ചതുമുതൽ സാധികയ്‌ക്കെതിരെ വിമർശനങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്.

ഒരാളുടെ പ്രതികരണം “സാധിക കമന്റ്സിനുള്ള മറുപടികളിലൂടെ പറയുന്നത് എനിക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ല എന്നാണ്. പരസ്യത്തിൽ അഭിനയിക്കുന്നത് പണത്തിനാണ്. സ്വർണത്തിന്റെ പരസ്യത്തിൽ അഭിനയിക്കുക വഴി സ്വർണത്തിന്റെ ഉപയോഗം മഹത്വവൽക്കരിക്കുക തന്നെയാണ്. കേരളത്തിൽ സ്ത്രീധനത്തിന് എതിരെ നടക്കുന്ന ക്യാമ്പയിനിൽ ഒന്നും താല്പര്യം ഇല്ല” എന്നാണ്.

ഇതിന് സാധിക രസകരമായിത്തന്നെ മറുപടി പറയുന്നുണ്ട്. “ഞാൻ സ്ത്രീധനം കൊടുത്തല്ല കെട്ടിയത്. അത് എന്റെ തീരുമാനം ആണ്. പിന്നെ ഈ സ്ത്രീധനം സ്വർണ്ണം മാത്രം ആണെന്ന നിങ്ങളുടെ ഒക്കെ നിലപാടുമായി എനിക്ക് യോജിക്കാൻ ഒക്കില്ല. സ്വർണ്ണം എന്നത് സ്ത്രീക്ക് കല്യാണത്തിന് മാത്രം കൊടുക്കാനുള്ള ഒന്നാണെന്നും എനിക്കറിയില്ല. ഞാൻ അധ്വാനിച്ചു എനിക്കിഷ്ടപെട്ട സ്വർണ്ണം കാശു കൊടുത്തു വാങ്ങാറുണ്ട്. അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണ് . അല്ലാതെ സ്ത്രീധനം അല്ല. പിന്നെ ഈ സ്വർണ്ണം അല്ലാതെ കാർ, കാശ്, വീട് ഒക്കെ കൊടുക്കാറുണ്ടല്ലോ അപ്പൊ നാളെ തൊട്ടു സാമൂഹിക പ്രതിബദ്ധതക്കായി കാറിന്റെ പരസ്യം, ബാങ്ക്, ഹൗസിങ് ലോൺ ഒക്കെ നിർത്തേണ്ടി വരുമോ.. എന്നും സാധിക ചോദിക്കുന്നുണ്ട്.

പക്ഷെ സാധികയെ സ്വർണ്ണം അണിഞ്ഞ് കണ്ടതിലെ കലിപ്പ് അപ്പോഴും പ്രേക്ഷകർക്ക് തീരുന്നില്ല. തുടരെത്തുടരെ സാധികയെ എയറിൽ നിർത്താനുള്ള കമെന്റുകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരാളുടെ വിശകലനം ഇപ്രകാരമായിരുന്നു.

“ആദ്യം ജ്വല്ലറി പരസ്യം നിർത്തണം …. ജ്വല്ലറി പരസ്യവും വിവാഹ പരസ്യവും കാണിച്ച് ജനങ്ങളുടെ മനസ്സിൽ ആഗ്രഹം വളർത്തും , ആ ആഗ്രഹം അത്യാഗ്രഹമായി മാറും….പണം ഉളളവൻ്റെ മകൾ നല്ല രീതിയിൽ വിവാഹം കഴിക്കും , ഇല്ലാത്തവൻ്റെ മകൾ കടം വാങ്ങിച്ച് കല്യാണം നടത്തും , സ്വർണ്ണം അൽപ്പം കുറയുമ്പോൾ വിസ്മയയുടെ അനുഭവം പാവം പെൺകുട്ടികൾക്ക് ഉണ്ടാക്കും… ഇങ്ങനെ അഭിനയിക്കുന്നവർ ഒരു സംഭവം നടന്നാൽ നൂറ് നാവ് കൊണ്ട് എതിർക്കും. മറ്റു സമയത് പണത്തിനു വേണ്ടി അഭിനയിക്കുയും ചെയ്യും… ന്യായീകരണവുമായി വന്നവർക്ക് ഫീലിംഗ് പുച്ചം എന്നാണ് ആ കമന്റ്.

ഇതിനിടയിൽ ഒരു പ്രമുഖ സ്വർണ്ണകടയുടെ പരസ്യത്തിൽ മഞ്ജു വാര്യർ അഭിനയിക്കുന്നതും വിവാഹത്തിനായി പെൺകുട്ടിയെ ഒരുക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടിയും കമന്റുകൾ വരുന്നുണ്ട്. ഏതായാലും സാധികയുടെ ഒരു പോസ്റ്റ് കുറെയേറെ പേർക്ക് സംവാദത്തിനുള്ള ഇടമൊരുക്കിയിരിക്കുകയാണ്. പരമ്പരാഗതമായി സ്ത്രീധനം എന്നത് സ്വർണ്ണമായി കണ്ടുവന്നതിന്റെ പ്രശ്നമാണ് ഈ കമന്റിടുന്നവർക്കുള്ളത്. വിവാഹം എന്ന് പറയുമ്പോൾ തന്നെ സ്ത്രീ സ്വർണ്ണത്തിൽ മുങ്ങിനിൽക്കുന്ന സ്ഥിരരൂപം നമ്മുടെ സംസ്കാരത്തിലുണ്ട്. അതിന് മാറ്റം വരുമ്പോൾ സ്വർണ്ണാഭരണങ്ങൾ വെറും അലങ്കാരങ്ങളായി തോന്നിക്കോളും.

അതേസമയം, സാധിക സ്വർണ്ണപരസ്യത്തിൽ സ്ത്രീധനത്തെ ഗ്ലോറിഫൈ ചെയ്യുന്ന കണ്ടെന്റിൽ ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ ഈ വിമർശനങ്ങൾക്ക് ഇടം കൊടുക്കാമായിരുന്നു. എന്നാൽ, സ്വർണ്ണം അണിഞ്ഞ് നിൽക്കുന്ന ഒരു ഫോട്ടോയ്ക്ക് നേരെ സ്ത്രീധനം എന്ന വാക്കോ , വിവാഹം എന്ന ആഘോഷവുമായിട്ടോ ചേർത്തുവായിക്കുന്നത് ശരിയല്ല.

about sadhika venugopal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top