Connect with us

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു! ആ കാര്യത്തിലാണ് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളത്; മോഹൻലാൽ

Malayalam

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു! ആ കാര്യത്തിലാണ് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളത്; മോഹൻലാൽ

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു! ആ കാര്യത്തിലാണ് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളത്; മോഹൻലാൽ

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും അദ്ദേഹത്തിന് കൈനിറയെ ആരാധകരുണ്ട്. താരങ്ങൾക്കിടയിൽ പോലും മെഗാസ്റ്റാറിന് ആരാധകരുണ്ട്. വേദികളിൽ ഇക്കാര്യം തുറന്ന് പറയാറുമുണ്ട്. കഴിഞ്ഞ ദിവസം മമ്മൂട്ടി പങ്കുവെച്ച ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ബ്ലാക്ക് ആൻഡ് വൈറ്റ് പശ്ചാത്തലത്തിൽ ഒരു സ്റ്റൈലൻ ലുക്കിലുള്ള ചിത്രമാണ് മമ്മൂട്ടി പങ്കുവെച്ചിരിക്കുന്നത്. വെള്ളനിറത്തിലുള്ള ടിഷർട്ട് ധരിച്ച് താടി ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ”ബ്ലാക്ക് ആൻഡ് വൈറ്റ്” എന്ന് കുറിച്ചു കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മെഗാസ്റ്റാറിന്‌റെ ചിത്രം നിമിഷം സോഷ്യൽ മീഡിയയിലും സിനിമാ കോളങ്ങളിലും വലിയ ചർച്ചയായത്

മമ്മൂട്ടി സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ ഏറെ ചര്‍ച്ചയായവുന്ന കാര്യം അദ്ദേഹം നിലനിര്‍ത്തുന്ന ശരീര സൗന്ദര്യമാണ്. വര്‍ഷങ്ങളായ നമ്മള്‍ കണ്ട് വരുന്ന മമ്മൂട്ടിയുടെ ശരീരത്തില്‍ യാതൊരു വിധ മാറ്റവും ഇതുവരെ സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലും മമ്മൂട്ടി തന്റെ ശരീരത്തെ കാത്തു സൂക്ഷിക്കുന്നതില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

പടയോട്ടം എന്ന സിനിമയുടെ സമയത്ത് കണ്ട മമ്മൂട്ടിയും ഇപ്പോള്‍ ഉള്ള മമ്മൂട്ടിയും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അതിന് കാരണം ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല എന്നതാണെന്നും അദ്ദേഹം പറയുന്നു. ഗൃഹലക്ഷ്മി മാഗസിനില്‍ മമ്മൂട്ടിയെ കുറിച്ച് മോഹന്‍ലാല്‍ എഴുതിയ ലേഖനത്തിലാണ് ഇ്ക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

‘പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നീല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം.

ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്.’ അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top