Malayalam
മമ്മൂട്ടിക്ക് ആദരവുമായി ബിജെപി; വീട്ടിലെത്തി പൊന്നാടയണിയിച്ച് കെ സുരേന്ദ്രന്‍
മമ്മൂട്ടിക്ക് ആദരവുമായി ബിജെപി; വീട്ടിലെത്തി പൊന്നാടയണിയിച്ച് കെ സുരേന്ദ്രന്‍
സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
‘അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു’. ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
വൈകിട്ട് അഞ്ച് മണിയോടെയാണ് കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. ‘മാമാങ്കം’ നിര്‍മ്മാതാവ് വേണു കുന്നപ്പള്ളിയും അവിടെ ഉണ്ടായിരുന്നു. ഒരു മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് സുരേന്ദ്രനും മറ്റു ബിജെപി നേതാക്കളും മടങ്ങിയത്.
രാഷ്ട്രീയ–സാംസ്കാരിക രംഗത്തുള്ളവർ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും അദ്ദേഹം അപേക്ഷിച്ചിരുന്നു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. ഒാഗസ്റ്റ് 6–നാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അൻപതു വർഷം പൂർത്തിയായത്.
