Connect with us

സീരിയൽ താരങ്ങൾക്കെന്താ ഇവിടെ വിലയില്ലേ ? ഈ കഷ്ടപ്പാടുകളൊന്നും ആരും കാണുന്നില്ല; സിനിമയിലായിരുന്നെങ്കിൽ ഇപ്പോൾ കയ്യടിക്കുമായിരുന്നു ; രേഖ രതീഷിനും അനീഷ് രവിക്കുമുൾപ്പടെ നിരസിക്കപ്പെടുന്ന അംഗീകാരങ്ങൾ !

Malayalam

സീരിയൽ താരങ്ങൾക്കെന്താ ഇവിടെ വിലയില്ലേ ? ഈ കഷ്ടപ്പാടുകളൊന്നും ആരും കാണുന്നില്ല; സിനിമയിലായിരുന്നെങ്കിൽ ഇപ്പോൾ കയ്യടിക്കുമായിരുന്നു ; രേഖ രതീഷിനും അനീഷ് രവിക്കുമുൾപ്പടെ നിരസിക്കപ്പെടുന്ന അംഗീകാരങ്ങൾ !

സീരിയൽ താരങ്ങൾക്കെന്താ ഇവിടെ വിലയില്ലേ ? ഈ കഷ്ടപ്പാടുകളൊന്നും ആരും കാണുന്നില്ല; സിനിമയിലായിരുന്നെങ്കിൽ ഇപ്പോൾ കയ്യടിക്കുമായിരുന്നു ; രേഖ രതീഷിനും അനീഷ് രവിക്കുമുൾപ്പടെ നിരസിക്കപ്പെടുന്ന അംഗീകാരങ്ങൾ !

സിനിമയ്ക്കു വേണ്ടി താരങ്ങൾ തടി കുറയ്ക്കുന്നതും മെയ്‌ക്കോവർ ചെയ്യുന്നതും സ്വാഭാവികമാണ്. എങ്കിലും അത് വാർത്തകളിൽ നിരയാറുണ്ട്. അതേസമയം സീരിയൽ താരങ്ങൾ ചെയ്യുന്ന പരിശ്രമങ്ങൾ അത്രകണ്ട് ശ്രദ്ധ നേടാറില്ല. സീരിയലിലും അത്രണം പിന്നാമ്പുറക്കാഴ്ചകൾ ഉണ്ടെന്നത് ഞെട്ടിക്കുന്ന ചില മക്ക ഓവർ കണ്ട് മനസിലാക്കാം.

“നാമം ജപിക്കുന്ന വീട്” എന്ന സീരിയലിലെ കഥാപാത്രത്തിനായി സ്വാതി കഷ്ടപ്പെട്ടത് ചില്ലറയൊന്നുമല്ല . സീരിയലിലെ കഥാപാത്രം ആരതി ആസിഡ് അറ്റാക്കിനു വിധേയയാകുന്നതും അതിനു പിന്നാലെയുള്ള പുതിയ കഥാഗതിയുമെല്ലാം ആരാധകർ അത്ഭുതത്തോടെയാണ് കണ്ടത്. എന്നാൽ അതിനുപിന്നിൽ രണ്ടു മണിക്കൂറിനു മേലെ പ്രോസ്തെറ്റിക് മേക്കപ്പാണ് സ്വാതി ഈ കഥാപാത്രത്തിനായി 13 ദിവസം ചെയ്തത്.

“അയലത്തെ സുന്ദരി” എന്ന സീരിയലിൽ സ്ത്രീത്വം തിളങ്ങുന്ന മുഖമായിട്ടാണ് മെർഷീന നീനു എന്ന നടിയെ മലയാളികൾ കണ്ടത് . എന്നാൽ, സത്യ എന്ന പെൺകുട്ടിയിൽ ചുണയുള്ള പെണ്ണാകാൻ ചില്ലറയല്ല ഈ യുവനടി കഷ്ടപ്പെട്ടത്. ഒരു ടോം ബോയ് കഥാപാത്രമായി ആളുകളെ ഞെട്ടിക്കുകയായിരുന്നു നീനു. മോട്ടോർ ബൈക്ക് ഓടിക്കാൻ പഠിക്കൽ, തലയിൽ വിഗ്ഗ് വെക്കുന്നു അങ്ങനെ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു ഈ കഥാപാത്രത്തിന് പിന്നിൽ.

സസ്നേഹം സീരിയലിനു വേണ്ടി ഇന്ദിരയാകാനുള്ള രേഖ രതീഷിന്റെ ഒരുക്കങ്ങളും പ്രേക്ഷകശ്രദ്ധ നേടിയ ഒന്നാണ് . 38 വയസുള്ള നടി 60 വയസുള്ള ഒരു കഥാപാത്രം ചെയ്യുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ഇതേക്കുറിച്ച് രേഖ പറഞ്ഞതിങ്ങനെ ;ആകെ മേക്കപ്പ് കൊണ്ട് ചെയ്ത മാറ്റം മുഖത്ത് കുറച്ചു ചുളിവുകൾ വരുത്തി എന്നതാണ് . പിന്നെ ഞാൻ ചെയ്ത മാറ്റം എന്റെ നടത്തത്തിലാണ്. കഥാപാത്രം നന്നായി ചെയ്യാൻ വേണ്ടി ഒരു ചെറിയ മുടന്തു പോലെ ചെയ്യാൻ ഞാൻ ശ്രമിച്ചു.

ഒരു ബാർബേറിയൻ സിദ്ധാന്തം എന്ന ദൂരദർശൻ പരമ്പരയ്ക്ക് വേണ്ടി നടൻ അനീഷ് രവി നടത്തിയ മുന്നൊരുക്കങ്ങൾ പ്രശംസനീയം തന്നെയാണ്. ബാർബർ സഹദേവനെ തന്മയത്വത്തോടെ അവതരിപ്പിക്കാനായി കത്രിക പിടിക്കാൻ പഠിക്കുകയും പട്ടിണി കിടക്കുകയും ഒക്കെ ചെയ്തിരുന്നു താരം. ദിവസങ്ങളോളം വ്യായാമം ചെയ്യാതിരുന്നതും ശീലമില്ലാത്ത മൂക്കിപ്പൊടി ആഞ്ഞു വലിച്ചതും അയാൾക്ക്‌ വേണ്ടിയായിരുന്നു എന്നാണ് അനീഷ് രവി ഫേസ്ബുക്കിൽ കുറിച്ചത്.

“സ്വന്തം സുജാത” സീരിയലിലിനു വേണ്ടി ഏകദേശം അഞ്ചു കിലോയാണ് നടൻ കിഷോർ സത്യ കുറച്ചത്. ലോക്ക്ഡൗൺ കാലത്തു ജോലി നഷ്ടപ്പെട്ടു സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്ന പ്രകാശനാകുവാൻ വേണ്ടിയാണ് താരം ഇത്രയും ഭാരം കുറച്ചത്. അതുപോലെ തന്നെ എപ്പോഴും ക്‌ളീൻ ഷേവിൽ കാണുന്ന താരം ഈ സീരിയലിനായി താടി വളർത്തുകയും ചെയ്തിരുന്നു.

മറ്റൊരു ഞെട്ടിച്ച മേക്ക് ഓവർ അരുൺ രാഘവന്റേതാണ്. ഒരു മലയാളം സീരിയലിൽ ഏറ്റവുമധികം വേഷപ്പകർച്ചകൾ ചെയ്ത താരം ആരാണെന്നു ചോദിച്ചാൽ സംശയമില്ല അത് അരുൺ രാഘവൻ തന്നെയാണ്. ഭാര്യ എന്ന സീരിയലിൽ തട്ടിപ്പുകാരനായ സുര എന്ന കഥാപാത്രത്തിനായി ഒട്ടേറെ രൂപമാറ്റങ്ങളാണ് ഈ നടൻ ചെയ്തത്. യാമിനി എന്ന സ്ത്രീ രൂപം മുതൽ ഒരു സിക്കുകാരന്റെ വേഷം വരെ ഈ സീരിയലിൽ താരം കൈകാര്യം ചെയ്തിരുന്നു. ഇതുപോലെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതും അല്ലാത്തതുമായി നിരവധി കഥാപാത്രങ്ങളാണ് സീരിയൽ രംഗത്തുണ്ടായിട്ടുള്ളത്.

ABOUT SERIALS

More in Malayalam

Trending