News
കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്; പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു
കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ്; പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു
അറസ്റ്റിലായ ഇ-ബുള്‍ ജെറ്റ് വ്ളോഗര്‍ സഹോദരന്മാര്ക്ക് പിന്തുണയുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഇ-ബുള്‍ ജെറ്റ് പൊളിയാണ് എന്ന് പറയുന്ന താരം, ഇവരെ വിമര്‍ശിക്കുന്നവര്‍ പുതുമണ്ണില്‍ ഉഴുതു മറിക്കുകയാണെന്നും ഇ-ബുള്‍ ജെറ്റിന് ഒരു പുതുമണ്ണിന്റെ മണമുണ്ടെന്നും പറയുന്നു.
”കുട്ടികള്‍ ചില്ലറക്കാരല്ല, ഈ ബുള്‍ ജെറ്റ് പൊളിയാണ് – മാമൂല് സാഹിത്യവും, മാമാ പത്രപ്രവര്‍ത്തനവും, ഈ പിള്ളേര് ഉഴുതു മറിക്കുകയാണ്. ഇതിനൊരു പുതുമണ്ണിന്റെ മണമുണ്ട്” എന്നാണ് ജോയ് മാത്യു ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ആര്.ടി.ഒ ഓഫീസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട വ്ളോഗര്‍ സഹോദരങ്ങളുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്.
കണ്ണൂര്‍ ആര്.ടി.ഒ ഓഫീസില്‍ അതിക്രമിച്ച് കയറുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്, ലിബിന് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തത്. ഓഫീസിലെ 7,000 രൂപ വില വരുന്ന കമ്പ്യൂട്ടര്‍ മോണിറ്റര്‍ തകര്‍ന്ന സംഭവത്തില്‍ പണം അടക്കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കണമെന്നും ഇവരുടെ അഭിഭാഷകന് കോടതിയെ അറിയിച്ചു.
