News
ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല.. ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല! അത് നിയോഗമാണ്;നാദിർഷയ്ക്ക് പിന്തുണ അറിയിച്ച് ടിനി ടോം
ഞാനൊരു വിശ്വാസിയാണ്, പക്ഷേ അന്ധവിശ്വാസിയല്ല.. ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല! അത് നിയോഗമാണ്;നാദിർഷയ്ക്ക് പിന്തുണ അറിയിച്ച് ടിനി ടോം
നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യ നായകനായി എത്തുന്ന പുതിയ ചിത്രം ഈശോയുടെ പേരിൽ നടക്കുന്ന വിവാദങ്ങളിൽ നാദിർഷയ്ക്ക് പിന്തുണയുമായി നടൻ ടിനി ടോം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്’, അദ്ദേഹം പോസ്റ്റിലൂടെ പറയുന്നു.
ടിനി പങ്കിട്ട പോസ്റ്റ്!
ജീസസ് ഈസ് മൈ സൂപ്പർ സ്റ്റാർ. ക്രിസ്തു എന്നെ സ്നേഹിക്കാൻ മാത്രമാണ് ആണ് പഠിപ്പിച്ചിട്ടുള്ളത് 12 ശിഷ്യന്മാരിൽ തുടങ്ങിയ യേശു അതുകൊണ്ടാണ് ലോകം മുഴുവനും എത്തിയത് ,ഞാനൊരു വിശ്വാസിയാണ് പക്ഷേ അന്ധവിശ്വാസിയല്ല ഞാൻ ക്രിസ്ത്യാനി ആയത് എൻറെ സ്വന്തം തിരഞ്ഞെടുപ്പ് അല്ല അതു നിയോഗമാണ് എന്നുകരുതി അന്യമതസ്ഥരെ ഞാൻ ശത്രുക്കളായ അല്ല സഹോദരങ്ങൾ ആയാണ് കാണുന്നത്
ഞാൻ 5,6,7 ക്ലാസുകൾ പഠിച്ചത് കലൂർ a.c.sഎസ്എൻഡിപി സ്കൂളിലാണ് അന്ന് സ്വർണ്ണലിപികളിൽ മായാതെ മനസ്സിൽ കുറിച്ചിട്ട ഒരു ആപ്തവാക്യം ഉണ്ട് അതു ഇന്നും തെളിഞ്ഞു നിൽക്കുന്നു എനിക്ക് ജീവിക്കാൻ അങ്ങനെ പറ്റൂ ,”ഒരു ജാതി ഒരു മതം ഒരു ദൈവം”
അതേസമയം ടിനിയുടെ പോസ്റ്റിനു നേരെയും ചിലർ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.
എന്താണ് താൻ പറയുന്നത് താനക്കെ ഉൾപ്പെടുന്ന സഭ ആണല്ലോ കലയിൽ മതം തിരുകിക്കയറ്റി വിവാദമുണ്ടാക്കിയത് ഇപ്പോൾ നാദിർഷയുടെ സിമ്പതി പിടിച്ചുപറ്റാൻ വേണ്ടി ഒരു പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നു ഉളുപ്പുണ്ടോ തനിക്കൊക്കെ ഉളുപ്പ് ഉണ്ടെങ്കിൽ വർഗീയത പടച്ചുവിട്ട തൻറെ സഭയിലെ അച്ഛൻമാരെ ചോദ്യം ചെയ്യൂ”, എന്നൊരാൾ കമന്റ് നൽകിയപ്പോൾ, ചെയ്യാം പ്രിയപ്പെട്ടവൻ എന്ന മറുപടിയാണ് ടിനി നൽകിയത്.
ഈശോ സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയെ. സിനിമയുടെ പേര് ക്രിസ്ത്യൻ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ചിലർ ആരോപിക്കുന്നത്. ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ നാദിർഷായ്ക്കു പിന്തുണയുമായി മലയാള സിനിമാലോകം രംഗത്ത് എത്തിയിട്ടുണ്ട്
