Malayalam
അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം! എന്റെ കിറ്റപ്പോ…വിമര്‍ശിച്ച് അലി അക്ബര്‍
അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം! എന്റെ കിറ്റപ്പോ…വിമര്‍ശിച്ച് അലി അക്ബര്‍
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെ വിമര്‍ശിച്ച് സംവിധായകന് അലി അക്ബര്‍. ”അഞ്ഞൂറ് മുടക്കി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി, 150 രൂപയുടെ അരി വാങ്ങാനും ഒരു യോഗം വേണം. എന്റെ കിറ്റപ്പോ” എന്നാണ് അലി അക്ബര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ബിവറേജില്‍ ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട എന്ന് പറഞ്ഞ് സംവിധായകന് പരിഹസിക്കുന്നുമുണ്ട്. ”ഒരു സര്‍ട്ടിഫിക്കറ്റും വേണ്ട, വന്നോളൂ തിക്കിത്തിരക്കി വാങ്ങിച്ചോളൂ, കുടിച്ചോളൂ” എന്നാണ് അലി അക്ബര്‍ കുറിച്ചിരിക്കുന്നത്. ഇതിന് പരിഹാരം ഒന്നേയുള്ളൂ, എല്ലാ കടയുടമകളും ബാര്‍ ലൈസന്‍സ് എടുക്കുക എന്നിങ്ങനെയുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
അതേസമയം സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവുമായി നടി രഞ്ജിനി എത്തിയിരുന്നു . പാല് വാങ്ങാന്‍ പോകാന്‍ വരെ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റു കാണിക്കണോ എന്ന് രഞ്ജിനി ചോദിക്കുന്നു. ഫെയ്സ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
പുതിയ നിര്‍ദ്ദേശപ്രകാരം കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ ഒരു ഡോസ് വാക്സിന് എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കോവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം എന്നതാണ്. ഇതിനെതിരെയാണ് രഞ്ജിനി തന്റെ പ്രതിഷേധം അറിയിച്ചത്.
‘പാല് വാങ്ങാന്‍ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍’, രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.
സംസ്ഥാനത്ത് കടകള്‍ ആഴ്ചയില്‍ ആറ് ദിവസവും തുറക്കാനും വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച്ച മാത്രമാക്കാനുമാണ് വിദഗ്ധ സമിതിയുടെ ശുപാർശ . ടിപിആര്‍ കണക്കാക്കിയുള്ള അടച്ചുപൂട്ടലിന് പകരം രോഗികളുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് ശിപാര്‍ശ. രണ്ടാം തരംഗത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും പ്രധാന നടപടിയായ പ്രാദേശിക തലത്തില്‍ ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗണ്‍ തന്നെ പൊളിച്ചെഴുതും.
