Malayalam
“ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന, ആവശ്യം വന്നാലോ എന്നു കരുതി ബാഗില്‍ കരുതുന്ന പാഡുകള്‍, പീരീഡ്സിലാണെന്ന് ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്’; ചിന്തിപ്പിക്കുന്ന കുറിപ്പുമായി ജ്യോത്സ്ന !
“ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന, ആവശ്യം വന്നാലോ എന്നു കരുതി ബാഗില്‍ കരുതുന്ന പാഡുകള്‍, പീരീഡ്സിലാണെന്ന് ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്’; ചിന്തിപ്പിക്കുന്ന കുറിപ്പുമായി ജ്യോത്സ്ന !
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലുകളും ആവശ്യമില്ലാത്ത ഗായികയാണ് ജ്യോത്സന. ശബ്ദം കൊണ്ട് മലയാളികളെ കീഴ്പ്പെടുത്തി എന്ന് നിസ്സംശയം പറയാം. നമ്മൾ സിനിമയിലെ എന്ത് സുഖമാണീ നിലാവ് എന്ന പാട്ട് ജ്യോത്സ്നയുടെ ശബ്ദത്തിൽ ഇന്ന് കേൾക്കുമ്പോഴും മലയാളികളുടെ മനസിൽ കുളിരാണ് . ഇപ്പോള്‍ സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ജ്യോ ബേബി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ജ്യോത്സന.
സോഷ്യല്‍ മീഡിയയിൽ വളരെ സജീവമായ ജ്യോത്സ്ന പല വിഷയങ്ങളിലുമുള്ള നിലപാടുകളും തന്റെ ജീവിതത്തെക്കുറിച്ചുമെല്ലാം തുറന്നെഴുതാറുണ്ട് . ഇപ്പോഴിതാ ആർത്തവത്തെക്കുറിച്ചുള്ള ജ്യോത്സനയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവർന്നിരിക്കുകയാണ് . ഒരുകാലത്ത് ആരും ഉറച്ചുപറയാത്ത ആര്‍ത്തവത്തെ കുറിച്ചാണ് ജ്യോത്സ്ന പറയുന്നത്. ആർത്തവം ഒരു സ്വാഭാവിക പ്രക്രിയയാണെന്നും അതേക്കുറിച്ചുള്ള തെറ്റായ ചിന്തകള്‍ ഉപേക്ഷിക്കാമെന്നുമാണ് ജ്യോത്സനയുടെ കുറിപ്പിന്റെ ഉള്ളടക്കം . പഴയ ഒരു ചിത്രം പങ്കുവച്ചുകൊണ്ടുള്ള ജ്യോത്സ്നയുടെ പൂർണ്ണമായ വാക്കുകൾ കേൾക്കാം….
‘ഈ ചിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, ഞാനെത്ര ചെറുപ്പമായിരുന്നുവെന്ന വസ്തുതയോടൊപ്പം, സ്വാഭാവികമായിരുന്ന പല കാര്യങ്ങളിലേക്കും എന്റെ കണ്ണുകള്‍ തുറക്കപ്പെടുന്നു. ഇതിലെ എനിക്ക് 14 വയസായിരിക്കണം. ലൂസ് ഫിറ്റിംഗ് യൂണിഫോമും തോളില്‍ സുരക്ഷിതമായി കിടക്കുന്ന ഷാളും”.
”സ്പോര്‍ട്സ് ഡേയില്‍ മൊത്തം വെള്ളയായിരിക്കും. പീരിയഡ്സുള്ളപ്പോള് അവ ധരിക്കേണ്ടതിന്റെ ഭീകരത! ഓരോ തവണയും കസേരയില്‍ നിന്നും എഴുന്നേല്ക്കുമ്പോള് കൂട്ടുകാരോട് ഒന്ന് ചെക്ക് ചെയ്തേ എന്നു ചോദിക്കുമായിരുന്നു. ചുവന്ന പാടുകള്‍ ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥന. ആവശ്യം വന്നാലോ എന്നു കരുതി ബാഗില്‍ കരുതുന്ന പാഡുകള്‍. ആ നാല് ദിവസം കളിക്കാന്‍ വരാത്ത എന്റെ കുറച്ച് കൂട്ടുകാരികള്‍. തങ്ങള്‍ പീരീഡ്സിലാണെന്ന് ആരെങ്കിലും, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ അറിഞ്ഞാലുള്ള നാണക്കേട്”.
‘പക്ഷെ അങ്ങനെയൊക്കെ വേണ്ടിയിരുന്നുവോ? സ്വാഭാവികമായൊരു ശാരീരികാവസ്ഥയെക്കുറിച്ച് ഇത്രമാത്രം ചിന്തിച്ച് കൂട്ടാന്‍ 14 വയസെന്നതൊരു കൊച്ചു പ്രായമല്ലേ? പതുക്കെയെങ്കിലും കാര്യങ്ങള്‍ മാറുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. ചെറിയ പെണ്‍കുട്ടികളെ ചെറിയ പെണ്കുട്ടികളായിരിക്കാന് വിടാം. ആദ്യ പീരീഡ്സ് മുതല്‍ അവരെ ‘മുതിര്‍ന്നവര്‍’ എന്ന് വിളിക്കാതിരിക്കാം. പുസ്തകങ്ങളിലെ ലൈംഗിക വിദ്യാഭ്യാസ പേജുകള്‍ വിട്ടുകളയാതിരിക്കാം. നിങ്ങളുടെ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും അതേക്കുറിച്ച് സംസാരിക്കാം”. ആ നാണക്കേടും വിലക്കുകളുമെല്ലാം എടുത്തുകളയൂ. പീരീഡ്സ് വളരെ സ്വാഭാവികമാണ്. സിമ്പിള്‍ എന്നു പറഞ്ഞാണ് ജ്യോത്സന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുൻപും ജ്യോത്സനയുടെ വാക്കുകൾ ശ്രദ്ധ നേടിയിട്ടുണ്ട്. സ്ത്രീ ആയാലും പുരുഷനായാലും പരിപൂര്‍ണത എന്നതും എല്ലാ തികഞ്ഞ അവസ്ഥ എന്നതുമെല്ലാം വെറും മിഥ്യയാണെന്നുള്ള ജ്യോത്സനയുടെ കുറിപ്പാണ് ശ്രദ്ധ നേടിയത്.
പ്രിയപ്പെട്ട സ്ത്രീകളെ… എല്ലാം തികഞ്ഞ സ്ത്രീ എന്നത് ഒരു മിഥ്യയാണ്. നിങ്ങള്‍ എല്ലാം തികഞ്ഞ ഒരു ഭാര്യയോ, അമ്മയോ, മകളോ, മരുമകളോ, ജോലിയുള്ളവളോ ആയില്ലെങ്കിലും കുഴപ്പമില്ല. നിങ്ങളുടെ വീട് അല്‍പ്പം വൃത്തികേടായി കിടന്നാലും കുഴപ്പമില്ല. നിങ്ങള്‍ ആഗ്രഹിച്ചിരുന്ന അത്രയും കാലം നിങ്ങളുടെ കുഞ്ഞിനെ മുലയൂട്ടാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. കുട്ടി വേണ്ട എന്ന് തീരുമാനിച്ചാലും കുഴപ്പമില്ല. ജോലിത്തിരക്ക് കാരണം കുട്ടിയുടെ സ്കൂളിലെ പരിപാടിയ്ക്ക് എത്താന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതൊന്നും നിങ്ങളെ മോശക്കാരിയാക്കില്ല. നിങ്ങള്‍ മനുഷ്യരാണ്. എല്ലാം തികഞ്ഞ സ്ത്രീ ഒരു മിഥ്യയാണ്.
പ്രിയപ്പെട്ട പുരുഷന്മാരെ… നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല. അത്താഴം കഴിച്ചതിന്റെ പണം നിങ്ങളുടെ സ്ത്രീ കൊടുക്കുന്നതില്‍ തെറ്റില്ല. നിങ്ങള്‍ വീട്ടിലിരിക്കുന്ന പങ്കാളിയാകാന്‍ താത്പര്യപ്പെടുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പിങ്ക് വസ്ത്രങ്ങള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നതില്‍ കുഴപ്പമില്ല. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്നതിനെക്കുറിച്ച് പറയുന്നതിലും കുഴപ്പമില്ല. എല്ലാം തികഞ്ഞ പുരുഷന് എന്നത് ഒരു മിഥ്യയാണ്. എന്നുള്ള അർത്ഥവത്തായ കുറിപ്പായിരുന്നു ജോത്സനയുടേത്.
about jyotsna
