Malayalam
അമ്മക്കായി പോസ് ചെയ്ത നില ബേബിയെ കണ്ടോ ?; ശ്രീനിഷ് പങ്കുവച്ച കുഞ്ഞുവാവയുടെ ചിത്രങ്ങൾ വൈറലാകുന്നു !
അമ്മക്കായി പോസ് ചെയ്ത നില ബേബിയെ കണ്ടോ ?; ശ്രീനിഷ് പങ്കുവച്ച കുഞ്ഞുവാവയുടെ ചിത്രങ്ങൾ വൈറലാകുന്നു !
ബിഗ് ബോസിലൂടെ മലയാളികൾ ഏറ്റെടുത്ത പ്രണയ ജോഡികളായിരുന്നു പേളി മാണിയും ശ്രീനിഷും. രണ്ടുപേരും ജീവിതത്തിൽ ഒന്നിച്ചതും പിന്നീടങ്ങോട്ടുള്ള ഒരു നിമിഷങ്ങളും സോഷ്യൽ മീഡിയയിൽ വലിയ വാർത്തകലവുകയുണ്ടായി.
അതോടെ , സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. ആരാധകർ സ്നേഹത്തോടെ പേളിഷ് എന്ന് വിളിക്കുന്ന ഈ ദമ്പതികളുടെയും മകൾ കുഞ്ഞു നിലയുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും പ്രിയമാണ്. അതുകൊണ്ട് തന്നെ ഇടക്ക് തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ഇവർ പങ്കുവക്കാറുണ്ട്.
ഇപ്പോൾ വീണ്ടും കുഞ്ഞു നിലയുടെ ക്യൂട്ട് ഫൊട്ടോസാണ് ശ്രീനിഷ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. പേളി പകർത്തിയ ചിത്രങ്ങളാണ് ശ്രീനിഷ് ഇൻസ്റ്റഗ്രാമിലൂടെ ആരാധകർ കാണിച്ചിരിക്കുന്നത്.
ഈ അടുത്തിടെയായിരുന്നു പേളിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം നടന്നത് . ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. വിവാഹ ദിവസത്തിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ പേളി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിരുന്നു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് പേളി പങ്കുവച്ചത്.
അതേ സമയം സന്തോഷം നിറഞ്ഞ ദിവസത്തില്‍ പേളിയുടെ കുടുംബത്തില്‍ വലിയൊരു വിയോഗവും ഉണ്ടായി. പേളിയുടെ പിതാവായ മാണി പോളിന്റെ സഹോദരന്‍ ഡേവീസ് വി പോളിന്റെ മരണവാർത്തയായിരുന്നു അത്. സോഷ്യല്‍ മീഡിയ വഴി ഡേവീസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള പോസ്റ്റുകളും നിറഞ്ഞിരുന്നു.
about nila baby