കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചിലവുകള്‍ക്ക് കുറവൊന്നുമില്ല…ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാല്‍ അത് വലിയ നേട്ടമാണ്… മണിക്കുട്ടൻ പറയുന്നു
കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചിലവുകള്‍ക്ക് കുറവൊന്നുമില്ല…ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാല്‍ അത് വലിയ നേട്ടമാണ്… മണിക്കുട്ടൻ പറയുന്നു
കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചിലവുകള്‍ക്ക് കുറവൊന്നുമില്ല…ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാല്‍ അത് വലിയ നേട്ടമാണ്… മണിക്കുട്ടൻ പറയുന്നു
ബിഗ് ബോസ് സീസണ് 3-യുടെ ടൈറ്റില്‍ ആയിരിക്കുകയാണ് മണിക്കുട്ടൻ. ഫിനാലയ്ക്ക് ശേഷം ഷോയിലേക്ക് പോകാന്‍ തീരുമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണിലേക്കും തന്നെ വിളിച്ചിരുന്നതായി മണിക്കുട്ടന് പറയുന്നു. അന്ന് സിനിമയുടെ ഷൂട്ടിംഗില്‍ ആയിരുന്നു. എന്നാൽ മൂന്നാം തവണ ലോക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഇല്ലാതെ വീട്ടില്‍ ഇരിക്കുകയായരുന്നു എന്ന് നടന് പറയുന്നു.
കോവിഡും ലോക്ഡൗണുമായി ജീവിതം തന്നെ സ്തംഭിച്ചു നില്‍ക്കുകയാണ്. തന്റെ കാല് ആണെങ്കില്‍ ആ സമയത്ത് ഒടിഞ്ഞിരിക്കുന്നു. താന്‍ ഇത്തിരി മുടന്തി നടക്കുന്ന സമയമാണ്, ജീവിതവും മുടന്തി കൊണ്ടിരിക്കുകയാണ്. രണ്ടാമതൊന്നും ചിന്തിക്കാനില്ലായിരുന്നു. മുന്നില്‍ വരുന്ന അവസരങ്ങള്‍ ഉപയോഗിക്കുക എന്നു മാത്രമേയുള്ളൂ.
കോവിഡും ലോക്ഡൗണുമൊക്കെ ആണെങ്കിലും ചിലവുകള്‍ക്ക് കുറവൊന്നുമില്ല, എന്നാല്‍ വരുമാനം കുറവ്. ആ സമയത്ത് 100 രൂപയെങ്കിലും വരുമാനമായി കിട്ടിയാല്‍ അത് വലിയ നേട്ടമാണ്. ബിഗ് ബോസിലേക്ക് വിളി വന്നപ്പോള്‍ വേറൊന്നും ചിന്തിച്ചില്ല, എത്ര ദിവസം നില്ക്കാന് പറ്റുമോ അത്രനാള്‍ താനായിട്ട് നില്ക്കുക, ചിലപ്പോള്‍ ആദ്യത്തെ ആഴ്ചയില്‍ തന്നെ എലിമിനേറ്റ് ആയേക്കാം.
സാമ്പത്തികപരമായും ഗുണമുള്ള കാര്യമാണല്ലോ എന്നാണ് കൂട്ടുകാരോട് പറഞ്ഞത്. എന്തായാലും തിയേറ്ററുകള്‍ തുറക്കാനും സിനിമയില്‍ നിന്നും അവസരങ്ങള്‍ വരാനുമൊക്കെ സമയമെടുക്കും. ബിഗ് ബോസിലാവുമ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാനും അവരുമായി കണക്റ്റ് ചെയ്യാനും അവസരം ലഭിക്കുകയും ചെയ്യുമല്ലോ എന്നാണ് ചിന്തിച്ചിരുന്നതെന്ന് മണിക്കുട്ടന് ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചത്.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...