Connect with us

“മോട്ടിവേഷനിൽ No .1, അടിപൊളി അഭിനയം ; പക്ഷെ, ഈ കാണിക്കുന്നത് ശരിയല്ല ; സൂരജ് തിരികെ വരാത്ത വേദനയിൽ ആരാധിക കുറിച്ച വാക്കുകൾ വൈറലാകുന്നു; സൂരജ് ഇത് കേൾക്കണം !

Malayalam

“മോട്ടിവേഷനിൽ No .1, അടിപൊളി അഭിനയം ; പക്ഷെ, ഈ കാണിക്കുന്നത് ശരിയല്ല ; സൂരജ് തിരികെ വരാത്ത വേദനയിൽ ആരാധിക കുറിച്ച വാക്കുകൾ വൈറലാകുന്നു; സൂരജ് ഇത് കേൾക്കണം !

“മോട്ടിവേഷനിൽ No .1, അടിപൊളി അഭിനയം ; പക്ഷെ, ഈ കാണിക്കുന്നത് ശരിയല്ല ; സൂരജ് തിരികെ വരാത്ത വേദനയിൽ ആരാധിക കുറിച്ച വാക്കുകൾ വൈറലാകുന്നു; സൂരജ് ഇത് കേൾക്കണം !

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരങ്ങളിലൊരാളാണ് സൂരജ് സൺ. പാടാത്ത പൈങ്കിളിയില്‍ ദേവയെന്ന നായകനായി സൂരജ് എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സൂരജിന്റെ ആദ്യ സീരിയാലാണ് പാടാത്ത പൈങ്കിളി. പക്ഷെ ഒരു സീനിയർ ആര്ടിസ്റ്റിന് കിട്ടുന്നതിലും കൂടുതൽ ആരാധകർ സൂരജിന് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുക്കാൻ സാധിച്ചു.

അഭിനയത്തിലുപരി വ്യക്തിപരമായ സവിശേഷതകൾക്ക് മലയാളികൾ കൊടുക്കുന്ന അംഗീകാരം തന്നെയാണ് സൂരജ് സണ്ണിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത് . അമ്മൂമ്മമാരും അമ്മമാരും മാത്രമല്ല യുവതലമുറയും ഈ നായകനെ വരവേല്‍ക്കുകയായിരുന്നു.

സൂരജിന്റെ മറ്റൊരു പ്രത്യേകത , യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായി എത്താറുണ്ട് എന്നതാണ്. പാടാത്ത പൈങ്കിളിയിൽ എത്തുന്നതിനു മുൻപ് തന്നെ സൂരജ് യൂട്യൂബിലൂടെ പ്രേക്ഷകർക്കിടയിൽ എത്തിയിരുന്നു. എന്നാൽ, പാടാത്ത പൈങ്കിളി താരത്തിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. മറ്റൊരു യുവ നായകന്മാർക്കും കിട്ടാത്ത ഭാഗ്യമാണ് സൂരജിന് ലഭിച്ചത്. ഒരു ഭാഗ്യം എന്ന് പറഞ്ഞു മാറ്റിനിർത്തുന്നതിലും സൂരജിന്റെ കഴിവ് എന്നുതന്നെ പറയേണ്ടി വരും.

എന്നാൽ അപ്രതീക്ഷിതമായി കിട്ടിയ നല്ലൊരു അവസരത്തിൽ സൂരജിന് അധികനാൾ നില്ക്കാൻ സാധിച്ചില്ല. ആരോഗ്യപ്രശ്നങ്ങളാൽ സൂരജ് പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. അതോടെ ആരാധകർ ഒന്നടങ്കം രോഷാകുലരായി. സൂരജ് തിരുച്ചുവരാതെ പരമ്പര കാണില്ല എന്ന ഒറ്റ തീരുമാനത്തിൽ ആരാധകർ ഉറച്ചുനിന്നതോടെ ഒന്നാമത് നിന്നിരുന്ന പാടാത്ത പൈങ്കിളി റേറ്റിങിൽ വളരെ താഴേക്ക് പോകുകയായിരുന്നു. നിലവിൽ ഏഴാം സ്ഥാനത്താണ് പരമ്പരയുള്ളത്.

പരമ്പരയോട് താല്പര്യം കുറഞ്ഞെങ്കിലും സൂരജിനോടുള്ള ആരാധകരുടെ ഇഷ്ടത്തിന് ഒരു മങ്ങലും സംഭവിച്ചിട്ടില്ല. അതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം സൂരജ് ഒരു ഡബ്‌സ്‌സ്മാഷ് വീഡിയോയുമായി വന്നപ്പോൾ കിട്ടിയ വരവേൽപ്പ്. പക്ഷെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് ഒരു ആരാധികയുടെ കമന്റായിരുന്നു.

ഒരുപാട് ബ്രേക്ക് അഭിനയത്തിൽ നിന്നും എടുക്കല്ലേ… ? ജീവിതത്തിൽ അവസരം എല്ലായിപ്പോഴും കിട്ടണമെന്നില്ല, താങ്കളുടെ മോട്ടിവേഷൻ വീഡിയോ നിരന്തരം കാണാറുണ്ട്. ഓരോ വാക്കുകളും വലിയ പ്രതീക്ഷയാണ് തരുന്നത്. എന്നാൽ, താങ്കൾ തിരിച്ച് അഭിനയ രംഗത്തേക്ക് വാരത്തതിൽ അധിയായ നിരാശയുണ്ട്. പാടാത്ത പൈങ്കിളിയിലേക്ക് വന്നില്ലെങ്കിലും അഭിനയ ജീവിതത്തിൽ നിന്നും ഇത്രയധികം മാറിനിൽക്കരുതേ… മറ്റൊരു കഥാപാത്രമായിട്ടായാലും തിരികെ വരൂ.. ആരോഗ്യം വേഗം മെച്ചപ്പെടട്ടെ… എന്നുള്ള ആശംസയും ചേർത്താണ് കമന്റ് അവസാനിക്കുന്നത്.

അടുത്തിടെ സൂരജ് പങ്കുവെച്ചൊരു ഡാൻസ് വീഡിയോയും വൈറലായി മാറിയിരുന്നു. സൂരജിന്റെ ചിരിക്കുന്ന മുഖവും ഡാൻസും എല്ലാം കണ്ടിരിക്കാൻ വലിയ സന്തോഷമെന്നാണ് ആരാധകർ പറഞ്ഞത്. മറക്കുടയാല്‍ മുഖം മറയ്ക്കുമെന്ന പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്ന വീഡിയോയായിരുന്നു സൂരജ് പങ്കുവെച്ചത്.

ദേവയുടെ ഡാന്‍സ് ഞങ്ങള്‍ നേരത്തെയും കണ്ടിട്ടുണ്ടെന്നായിരുന്നു ആരാധകര്‍ക്ക് പറയാനുണ്ടായിരുന്നത് . കണ്‍മണിയെ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനിടയിലായിരുന്നു ദേവയും ചുവടുവെച്ചത്. ബാക് പെയ്ന്‍ ആണെന്ന് പറഞ്ഞ് പരമ്പരയില്‍ നിന്നും പിന്‍മാറി, ഈ ഡാന്‍സ് എപ്പോഴെടുത്തതാണ്, ഇനി തിരിച്ചുവരുമോയെന്നൊക്കെയായിരുന്നു അതിനിടയിലും ആരാധകർ ചോദിച്ചത് .

about sooraj sun

More in Malayalam

Trending

Recent

To Top