Connect with us

ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്, അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് അത് തെറ്റാകുന്നത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

Malayalam

ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്, അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് അത് തെറ്റാകുന്നത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്, അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് അത് തെറ്റാകുന്നത്; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്

നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇപ്പോഴിതാ തന്റെ ചില നായിക കഥാപാത്രങ്ങള്‍ക്ക് നേരെ വന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് സംവിധായകന്‍ ലാല്‍ ജോസ്. വിക്രമാദിത്യന്‍ സിനിമയില്‍ നമിത പ്രമോദ് അവതരിപ്പിച്ച ദീപിക എന്ന കഥാപാത്രത്തിന് നേരെ വിമര്‍ശനങ്ങളും ട്രോളുകളും എത്തിയിരിന്നു. എന്നാല്‍ ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ് എന്നാണ് ലാല്‍ ജോസ് പറയുന്നത്.

ദീപിക ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീയാണ്. വളരെ സത്യസന്ധയായ പെണ്ണ്. അവളുടെ ആദ്യത്തേയും അവസാനത്തേയും പ്രണയമാണ് ആദിത്യന്‍. വിക്രമന്‍ അവളുടെ ബെസ്റ്റ് ഫ്രണ്ടാണ്. ജീവിതത്തില്‍ പരാജയപ്പെട്ട ആദിത്യന്‍ നാട് വിട്ടുപോകുന്നു. ഒരു സാധാരണ വീട്ടിലെ പെണ്‍കുട്ടിയാണ് ദീപിക. നമ്മുടെ നാട്ടിലെ കൂടുതല്‍ പെണ്‍കുട്ടികളും ഒരുപാട് പരിമിതികളില്‍ ജീവിക്കേണ്ടി വരുന്നവരാണ്.

ചുറ്റുപാടുകളെ കണ്ട് സ്വയം ചുരുങ്ങും. അല്ലെങ്കില്‍ സമൂഹം അവരെ അങ്ങനെയാക്കും. സമൂഹം വരച്ച വഴിയിലൂടെ നടക്കണം, ഇല്ലെങ്കില്‍ അവള്‍ കുഴപ്പക്കാരിയാണ്. കുറച്ചു ദിവസങ്ങളായി കേരളം കുറേ പെണ്‍കുട്ടികളുടെ ആത്മഹത്യകള്‍ കാണുന്നു. നമ്മള്‍ സങ്കടപ്പെടുകയും സഹതപിക്കുകയും ചെയ്യുന്നു. പിന്നെയോ അത് മറക്കുന്നു.

കുറച്ച് ദിവസം മുമ്പ് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ നടന്നില്ലേ, വലിയ സ്ത്രീധനം കൊടുത്താണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചയച്ചത്. എന്നിട്ടും അവള്‍ക്ക് ജീവിക്കാന്‍ കഴിഞ്ഞില്ല. ജീവിതം ചിലപ്പോള്‍ അങ്ങനെയാണ്. മറ്റുള്ളവരുടെ അന്വേഷണങ്ങളിലാണ് പല പെണ്‍കുട്ടികളുടെയും ജീവിതം തീരുമാനമാകുന്നത്. ഇതിനോട് ചേര്‍ന്ന് പോകാതെ സ്വന്തം ഇഷ്ടം തിരഞ്ഞെടുത്തവളാണ് ദീപിക.

ദീപികയുടെ നിസ്സഹായവസ്ഥ കണ്ടിട്ട് വിക്രമന്‍ പറയുന്നതാണ് വിവാഹം കഴിക്കാമെന്ന്. ആദിത്യന്‍ മടങ്ങി വരുമ്പോള്‍ ദീപിക പറയുന്നത് വിക്രമന് വാക്ക് കൊടുത്തു എന്നാണ് അല്ലാതെ അവനോട് പ്രണയം തോന്നുന്നുണ്ട് എന്നല്ല. അനാവശ്യമായ ത്യാഗം കണ്ട് സന്തോഷിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കാണ് ദീപിക എന്ന കഥാപാത്രം തെറ്റാകുന്നത് എന്നാണ് ലാല്‍ ജോസ് പറയുന്നത്.


More in Malayalam

Trending

Recent

To Top