Connect with us

4 വർഷത്തെ ദാമ്പത്യ ജീവിതം! സമാന്തയും നാഗചൈതന്യയും വേർപിരിയുന്നു? സാമന്തയുടെ ഇൻസ്റ്റാഗ്രാമി ലെ ആ സൂചനകൾ…. സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

Actress

4 വർഷത്തെ ദാമ്പത്യ ജീവിതം! സമാന്തയും നാഗചൈതന്യയും വേർപിരിയുന്നു? സാമന്തയുടെ ഇൻസ്റ്റാഗ്രാമി ലെ ആ സൂചനകൾ…. സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

4 വർഷത്തെ ദാമ്പത്യ ജീവിതം! സമാന്തയും നാഗചൈതന്യയും വേർപിരിയുന്നു? സാമന്തയുടെ ഇൻസ്റ്റാഗ്രാമി ലെ ആ സൂചനകൾ…. സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുന്നു

തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിലൊരാളാണ് സമന്താ അക്കിനേനി. 2010 ൽ പുറത്തിറങ്ങിയ വിണ്ണൈത്താണ്ടി വരുവായ എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലൂടെയാണ് താരം സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യത്തെ സിനിമയിൽ തന്നെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത് .

2017 -ലാണ് താരത്തിന്റെ വിവാഹം. കാമുകൻ നാഗചൈതന്യയുമായി നടന്നത്. ഈ താരദമ്പതികൾ
വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തെലുങ്കിലെ ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. വിവാഹം കഴിഞ്ഞ് നാല് വർഷമാകുമ്പോൾ ഇവരുടെ ദാമ്പത്യ ബന്ധത്തിന് വിള്ളൽ വീണുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സമാന്തയും നാഗചൈതന്യയും വിവാഹമോചിതരാകുകയാണോ എന്ന ചർച്ചയിലാണ് ആരാധകർ. ഇതുസംബന്ധിച്ച നിരവധി സംശയങ്ങളും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ സമാന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിലും നാഗചൈതന്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ സാമന്ത ഇട്ടിട്ടില്ല. ഇവർ തമ്മിൽ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്.

ഇതുകൂടാതെ, സമാന്ത തന്റെ ഇൻസ്റ്റഗ്രാം ഐഡിയുടെ പേര് മാറ്റിയതും ചർച്ചയായിരിക്കുകയാണ്. സാമന്ത അക്കിനേനി എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാം ഐഡി. ഇത് മാറ്റി സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല.

സമാന്ത ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. അച്ഛൻ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു നടന്നത്. വിവാഹ ശേഷം നടി സ്വയം പെരുമാറുകയും ഭർത്താവിന്റെ പേര് കൂട്ടിച്ചെർക്കുകയും ചെയ്തിരുന്നു. സാമന്ത അക്കിനേനി എന്ന ആ പേരാണ് താരം ഇപ്പോൾ ഒഴുവാക്കിയിരിക്കുന്നത്.

More in Actress

Trending

Recent

To Top