ആ സുദിനത്തിൽ മണിക്കുട്ടനെ തേടിയെത്തി സമ്മാനം! ഇതാണ് അപൂർവ്വ സ്നേഹം.. ഞെട്ടിച്ചു കളഞ്ഞു! വിട്ട് കളയില്ല
ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയെ ഏഷ്യാനെറ്റ് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുന്നതേ ഉളളൂ. ചെന്നൈയിൽ വെച്ച് കഴിഞ്ഞ ദിവസം ഫിനാലെ നടന്നു. മണികുട്ടനാണ് വിജയി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ചാനലിന്റെ ഭാഗത്ത് നിന്ന് ഇതുവരെ സ്ഥിതീകരണം ഒന്നും ഉണ്ടായിട്ടില്ല. നാളെ വൈകിട്ടാണ് ഫിനാലെ സംപ്രേക്ഷണം ചെയ്യുന്നത്. മണികുട്ടനാണോ കിരീടം ചൂടിയതെന്ന് നാളെ അറിയാൻ സാധിക്കും
യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് മണിക്കുട്ടൻ. മിനിസ്ക്രീനിൽ നിന്നാണ് നടൻ ബിഗ് സ്ക്രീനിൽ എത്തിയത്. സൂര്യ ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയായ കായംകുളം കൊച്ചുണ്ണിയാണ് നടന്റെ കരിയറിൽ ഒരു ബ്രേക്ക് നൽകിയത്. വൻ ഹിറ്റായിരുന്ന പരമ്പരയ്ക്ക് ശേഷമാണ് മണിക്കുട്ടൻ വെള്ളിത്തിരയിൽ എത്തുന്നത്. മികച്ച ഒരുപിടി ചിത്രങ്ങളുടെ ഭാഗമാകാൻ നടന് കഴിഞ്ഞിരുന്നു.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതോടെ നടന്റെ ആരാധകരുടെ എണ്ണം വർധിക്കുകയായിരുന്നു. സീസൺ3 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത ലഭിച്ച മത്സരാർഥിയായിരുന്നു മണിക്കുട്ടൻ. യൂത്തും കുടുംബപ്രേക്ഷകരും നടനെ ഒരുപോലെ പിന്തുണച്ചിരുന്നു. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് മണിക്കുട്ടൻ.
ബിഗ് ബോസ് അവസാനിച്ചിട്ടുണ്ടെകിലും ആരാധകരുടെ സ്നേഹം സമ്മാനങ്ങളായി മത്സരാർത്ഥികളുടെ ഇടയിലേക്ക് എത്തും. അത്തരത്തിൽ ഒന്നാണ് മണിക്കുട്ടൻ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി.
മണികുട്ടനെയും, ഡിംപിലിന്റെയും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഫ്രെയിം ആണ് ആരാധകർ സമ്മാനമായി നൽകിയിരിക്കുന്നത്. thanks for this beautiful gift എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് മണിക്കുട്ടൻ കുറിച്ചത്. ഡിംപലും ഈ ചിത്രം പങ്കുവെച്ച് ആരാധകർക്ക് സ്നേഹം അറിയിച്ചിട്ടുണ്ട്.
ഈ സീസണിൽ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്‍ഥികളായിരുന്നു ഡിംപലും മണിക്കുട്ടനും. ഇരുവര്‍ക്കുമിടയിലെ സൗഹൃദവും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ഷോ അപ്രതീക്ഷിതമായി അവസാനിച്ചപ്പോൾ ആരാധകർക്ക് ഏറെ മിസ് ആയത് അത്തരം സൗഹൃദ നിമിഷങ്ങള്‍ കൂടി ആയിരുന്നു.
ആ അടുത്ത് മണിക്കുട്ടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഡിംപിൽ എത്തിയിരുന്നു. ‘സൗഹൃദം മധുരമുള്ളൊരു ഉത്തരവാദിത്തമാണ്, ഒരു അവസരമല്ല’- എന്ന കുറിപ്പോടെയാണ് ഡിംപൽ ചിത്രം പങ്കുവെച്ചത്. സമൂഹ മാധ്യമങ്ങളിൽ മണിക്കുട്ടനും ഡിംപലിനുമായി പ്രത്യേകം ആർമികൾ മത്സര സമയത്ത് ഉണ്ടായിരുന്നു. ബിഗ് ബോസ് വീട്ടിലെ ഓരോ നിമിഷങ്ങളും കോർത്തിണക്കി നിരവധി ചെറുവീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
