മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് സിനിമയിലേക്ക് കെെ പിടിച്ചു കൊണ്ടു വന്ന അനുശ്രീ ഇതിനോടകം മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറികഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഈ ലോക്ക് ഡൗൺ കാലത്ത് തൻ്റെ മേക്കോവറിലൂടെ നാടന്‍ പെണ്‍കുട്ടി ഇമേജ് തകര്‍ക്കുകയായിരുന്നു. ഹെയര്‍ സ്റ്റെെല്‍ മാറ്റിയും മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞും ഗ്ലാമര്‍ ചിത്രങ്ങളുമായാണ് അനുശ്രീ എത്തിയത്. തന്റെ വിശേഷങ്ങൾ ആരാധകരുമായി അനുശ്രീ പങ്ക് വെക്കാറുണ്ട്
അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്
ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഞാൻ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ല. ഒരു ട്രെഞ്ച് കോട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്. വെയിലില്ലാത്തപ്പോഴും അൾട്രാ കൂൾ സൺ ഗ്ലാസുകൾ ധരിക്കുന്നത്. എന്നാല്‍ ഒരു നല്ല നടിയാകുന്നത് താൻ സ്വപ്നം കണ്ടിരുന്നുവെന്നും ഫോട്ടോ പങ്കുവെച്ച് അനുശ്രീ എഴുതുന്നു. ഈ വസ്ത്രധാരണം എന്നെ കൂടുതൽ സ്വപ്നം കാണാൻ ആഗ്രഹിപ്പിക്കുന്നുവെന്നും അനുശ്രീ പറയുന്നു.
എന്തായാലും അനുശ്രീയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
നടൻ ഷൈൻ ടോം ചാക്കോയെക്കുറിച്ച് അധ്യാപിക പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഷൈനിനെ ഹയർസെക്കണ്ടറി സ്കൂളിൽ പഠിപ്പിച്ച ബിന്ദു എഴുതിയ കുറിപ്പാണ് വൈറലാകുന്നത്....
കഴിഞ്ഞ ദിവസമായിരുന്നു രാജ്യത്തെ നടുക്കിയ വിമാന ദുരന്തം ഉണ്ടായത്. വിമാനദുരന്തത്തിൽ പരിക്കേറ്റ ഹോസ്റ്റൽ വിദ്യാർത്ഥികളിൽ ചിലരുടെ നില ഗുരുതരമാണെന്ന് പറയുകയാണ് നടൻ...
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...