Connect with us

സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേൾക്കലേ,; പൃഥിയുടെ പോസ്റ്റിന് കമന്റുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ

Social Media

സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേൾക്കലേ,; പൃഥിയുടെ പോസ്റ്റിന് കമന്റുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ

സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേൾക്കലേ,; പൃഥിയുടെ പോസ്റ്റിന് കമന്റുമായി സുപ്രിയ; ഏറ്റെടുത്ത് ആരാധകർ

‘ലൂസിഫറി’നു ശേഷം ബ്രോ ഡാഡി എന്ന രണ്ടാമത്തെ ചിത്രത്തിന്റെ സംവിധാനതിരക്കിലാണ് പൃഥ്വിരാജ്.മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഒരു ചിത്രം പങ്കുവെച്ച് കഴിഞ്ഞ ദിവസം പൃഥ്വിരാജ് എത്തിയിരുന്നു

“ഇതുകൊണ്ടാവും സിനിമോട്ടോഗ്രാഫേഴ്സ് എന്റെ കൂടെ വർക്ക് ചെയ്യാൻ മടിക്കുന്നതെന്ന് ഞാൻ കരുതുന്നു,” എന്നാണ് ചിത്രം പങ്കുവച്ച് പൃഥ്വി കുറിച്ചത്. ഉയരത്തിൽ നിന്നും ഷൂട്ട് ചെയ്യുന്ന സിനിമോട്ടോഗ്രാഫർ അഭിനന്ദ് രാമാനുജത്തെയാണ് ചിത്രത്തിൽ കാണുക.

ഇതിന് താരത്തിന്റെ ഭര്യ സുപ്രിയ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. “അഭിനന്ദ് രാമാനുജം പൃഥ്വിയോട്: സാർ, ഇന്ത ഹൈറ്റിലെ ഒന്നുമേ കേൾക്കലേ,” എന്നാണ് സുപ്രിയ കമന്റ് ചെയ്തത്. സുപ്രിയയുടെ കമന്റ് ആരാധകർക്ക് ഇടയിൽ ചിരിപടർത്തിയിരിക്കുകയാണ് ഇപ്പോൾ.

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ബ്രോ ഡാഡി’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായിക. മോഹൻലാൽ, പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ എന്നിവരെ കൂടാതെ മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ തുടങ്ങിയ വമ്പൻ താരനിരയുമായാണ് ബ്രോ ഡാഡി എത്തുക.

More in Social Media

Trending

Recent

To Top