Social Media
ആരാധകരെ സങ്കടത്തിലാഴ്ത്തിയ ആ വാർത്തയുമായി ആര്യ; വേദനയോടെ…..! കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ
ആരാധകരെ സങ്കടത്തിലാഴ്ത്തിയ ആ വാർത്തയുമായി ആര്യ; വേദനയോടെ…..! കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇപ്പോൾ ഇതാ ആരാധകർക്ക് നിരാശ നൽകുന്ന ഒരു വാർത്തയാണ് ആര്യ സോഷ്യൽ മീഡിയയയിലൂടെ അറിയിച്ചത്
തല്‍ക്കാലം സോഷ്യല്‍ മീഡിയയോട് വിടപറയുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആര്യ.
സോഷ്യല്‍ മീഡിയയില്‍ കുറച്ചുകാലം ഉണ്ടാകില്ല. ഉടൻ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നുവെന്നും ആര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ പറയുന്നു. എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും ആര്യ പറയുന്നു. എന്താണ് സോഷ്യല്‍ മീഡിയയോട് തല്‍ക്കാലം വിടപറയുന്നത് എന്നതിന്റെ കാരണം ആര്യ വ്യക്തമാക്കിയിട്ടില്ല.
ചിയാരോ എന്ന ഒരു സിനിമയിലൂടെ താൻ ആദ്യമായി നായികയായി എത്തുകയാണ് എന്ന് ആര്യ അടുത്തിടെ അറിയിച്ചിരുന്നു.
വെള്ളിത്തിരയിലെ വേഷം എന്നും സ്വപ്‍നമാണ്. ദൈവാനുഗ്രഹത്തില്‍ ഒരു നായിക വേഷം ചെയ്യുകയാണ്. എന്റെ സ്വപ്‍നം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ് എന്നും ആര്യ പറയുന്നു. സിനിമയുടെ ഫോട്ടോയും ആര്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണെന്നും ആര്യ പറയുന്നു. വല്യ വല്യ വാഗ്‍ദാനങ്ങൾ ഒന്നും തരുന്നില്ല.
എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്‍നം കാണുന്ന ഒത്തിരിപേരുടെ കഷ്‍ടപ്പാടും സ്വപ്‍നവും ആണ് ഞങ്ങളുടെ ഈ സിനിമ ചിയാരോ ഒരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും. കോമേഡി കഥാപാത്രങ്ങളിൽ ഒതുങ്ങിപോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്‍താൽ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദിയെന്നും ആര്യ പറയുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്‍നേഹത്തോടെയും അനുഗ്രഹത്തോടെയും നായികയായുള്ള തന്റെ ആദ്യത്തെ സിനിമ അവതരിപ്പിക്കുകയാണെന്നും ആര്യ
പറഞ്ഞിരുന്നു.
