Social Media
വമ്പൻ മേക്കോവർ, ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പ്…മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ?
വമ്പൻ മേക്കോവർ, ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പ്…മലയാളികളുടെ പ്രിയ താരത്തെ മനസ്സിലായോ?
മലയാളികളുടെ ഇഷ്ട്ട്ട താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി എന്ന നന്ദു. 30 വർഷമായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ മേക്കോവർ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.
സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ചുള്ളന്‍ പിള്ളേർ പോലും തോറ്റുപോകുന്ന ഗെറ്റപ്പിലാണ് നന്ദു ചിത്രങ്ങളിൽ എത്തുന്നത്. ഹോളിവുഡ് നടനെപ്പോലെ ഉണ്ടെന്നും ഈ മേക്കോവറിൽ നന്ദു സിനിമ ചെയ്യണമെന്നുമാണ് ആരാധകരുടെ കമന്റുകൾ.
പ്രശസ്ത ക്യാമറാമാൻ മഹാദേവൻ തമ്പിയാണ് നന്ദുവിന്റെ ഈ ഗംഭീര മേക്കോവറിനു പിന്നിൽ. മേക്കപ്പ് നരസിംഹസ്വാമി, സ്റ്റൈലിങ് ഭക്തൻ മാങ്ങാട്, കോസ്റ്റ്യൂംസ് സജാദ് പാച്ചെസ്, ആർട്ട് ബിജി ജോസെൻ. ക്രിയേറ്റിവ് ടീം സജിത് ഓർമ, വിഷ്ണു രാധ്, മാധവ് മഹാദേവ്.
