Connect with us

പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്നേഹം… സ്നേഹിക്കുക സ്നേഹിക്കപ്പെടുക.. സൂരജിന്റെ പോസ്റ്റ് ചർച്ചയാകുന്നു

Social Media

പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്നേഹം… സ്നേഹിക്കുക സ്നേഹിക്കപ്പെടുക.. സൂരജിന്റെ പോസ്റ്റ് ചർച്ചയാകുന്നു

പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്നേഹം… സ്നേഹിക്കുക സ്നേഹിക്കപ്പെടുക.. സൂരജിന്റെ പോസ്റ്റ് ചർച്ചയാകുന്നു

പാടാത്ത പൈങ്കിളിയില്‍ ദേവയെന്ന നായകനായി സൂരജ് സൺ എത്തിയപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. യൂട്യൂബ് ചാനലിലൂടെ മോട്ടിവേഷന്‍ വീഡിയോയുമായും സൂരജ് എത്താറുണ്ട്.

ക്ഷണനേരം കൊണ്ടാണ് സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങള്‍ വൈറലായി മാറാറുള്ളത്. അമ്മൂമ്മമാരും അമ്മമാരും മാത്രമല്ല യുവതലമുറയും ഈ നായകനെ വരവേല്‍ക്കുകയായിരുന്നു. അത്തരത്തിൽ അമ്മമാരെ ചേർത്തു പിടിച്ചിട്ടുള്ള ഒരു ചിത്രവും വാക്കുകളുമാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

‘ഇതുപോലുള്ള നിമിഷങ്ങൾ എന്നും നിങ്ങളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നതിന് കാരണം.. മനസ്സ് അസ്വസ്ഥമാകുമ്പോൾ നമ്മൾ പല പല വഴികൾ സ്വീകരിക്കാറുണ്ട് താൽക്കാലികമായെങ്കിലും കുറച്ചു നിമിഷങ്ങൾ കഴിഞ്ഞാൽ ചിലപ്പോൾ അതിൽ പലതും നമ്മുടെ ജീവിതത്തിൽ വളരെ മോശം അവസ്ഥയിലേക്ക് കൊണ്ടുപോകാറുണ്ട്..’

‘എന്നാൽ ഇതുപോലുള്ള സ്നേഹം അതൊരു അമൃത് പോലെയാണ് ദോഷമില്ലാതെ ജീവിതത്തിൽ ജീവിക്കാനുള്ള പ്രചോദനം നൽകുന്ന ഇതുപോലുള്ള സ്നേഹങ്ങൾ ഒരിക്കലും നമ്മൾ നശിപ്പിക്കരുത്.. അമ്മമാരെയും മുത്തശ്ശി മാരെയും പ്രായമാകുന്ന വരെയും ചുറ്റുപാട് മാറിക്കൊണ്ടിരിക്കുമ്പോൾ കാലം മാറി കൊണ്ടിരിക്കുമ്പോൾ പരിഷ്ക്കാരങ്ങൾ കൂടി വരുമ്പോൾ.’

‘ദാ ഇതുപോലുള്ള സ്നേഹത്തെ തുടച്ചു മാറ്റുന്ന സമൂഹത്തോട്.. ഒരു വാക്ക് കാലിനടിയിലെ പൂഴിമണൽ ഒലിച്ചു പോകുന്നത് നമ്മൾ കാണണം…. പണം കൊടുത്തു വാങ്ങാൻ സാധിക്കാത്ത ഒന്നേയുള്ളൂ പരിശുദ്ധമായ സ്നേഹം… സ്നേഹിക്കുക സ്നേഹിക്കപ്പെടുക.. Soorajsun…..’ പതിവുപോലെ താരത്തിൻ്റെ ഈ വാക്കുകളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

‘സ്‌നേഹത്തിന് പകരം വെക്കാൻ ഒന്നും ഒന്നും ഇല്ല’, ‘ഇതു പോലെയുള്ള നിമിഷങ്ങൾ ഒന്ന് വേറെ തന്നെയാണ് ഒരിക്കലും മറക്കാൻ കഴിയില്ലാ’, ‘നമ്മൾക്കു മറ്റുള്ളവർക്കായ് ആകെ കൊടുക്കാൻ പറ്റുന്ന ഒന്ന് സ്നേഹം മാത്രം അല്ലെ’, എന്നൊക്കെയാണ് ആരാധകർ കമൻ്റുകളിലൂടെ പിന്തുണ അറിയിച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

Continue Reading

More in Social Media

Trending

Recent

To Top