Actress
‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു…നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല; സീമ ജി നായര്‍
‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു…നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല; സീമ ജി നായര്‍
പ്രേക്ഷകര്‍ക്കേറെ സുപരിചിതനായിരുന്നു നമ്ദു മഹാദേവ. സോഷ്യല്‍ മീഡിയയിലെല്ലാം സജീവമായിരുന്നു നന്ദു. ഇപ്പോഴിതാ ക്യാന്‍സറിനോട് സധൈര്യം പൊരുതി ഒടുവില്‍ വിടപറഞ്ഞ നന്ദു മഹാദേവയുടെ ഓര്‍മയില്‍ സീമ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
സീമയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
‘നന്ദൂട്ടാ ..മോനെ നീ ഭഗവാന്റെ അടുത്തേയ്ക്ക് പോയിട്ട് 1095ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു ..ദിവസങ്ങള്‍ എണ്ണി എണ്ണി തള്ളി നീക്കുന്നു എന്ന് കേട്ടിട്ടില്ലേ ..നിന്നെ സ്‌നേഹിക്കുന്നവരുടെ അവസ്ഥ ഇത് തന്നെയാണ് ..പെറ്റമ്മ ലേഖ ആണെങ്കിലും നൂറ് കണക്കിന് അമ്മമാരായിരുന്നു മകന്റെ സ്ഥാനം കല്പിച്ചു നല്‍കിയിരുന്നത് ..അവരുടെ കണ്ണ് നീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല ..
നീ മനസിലേക്ക് കടന്നു വരാത്ത ഒരു നിമിഷം പോലുമില്ല ..മറന്നു തീരുന്നില്ലയെന്നതാണ് സത്യം ..വേദനകള്‍ കൂടുതലായി മനസിലേക്ക് കൊണ്ടുവരരുതെന്നു പറയും ..പക്ഷെ ഈ വേര്‍പാടുകള്‍ ,വേദനകള്‍ ,മനസിലേക്ക് കൊണ്ടുവരാതിരിക്കാന്‍ പറ്റില്ല ..
കാരണം മോനോടുള്ള സ്‌നേഹം സീമാതീതം ആണ് ..നീ എപ്പോളെലും ചിരിച്ചോണ്ട് മുന്നില്‍ വന്നു നില്കുമായിരിക്കും എന്ന് എപ്പോളും ഓര്‍ക്കാറുണ്ട് ..ഓര്‍ക്കാനല്ലേ പറ്റൂ അല്ലെ നന്ദുട്ടാ ..ഓര്‍ക്കാം ..ഓര്‍ത്തോണ്ടിരിക്കാം’, എന്നാണ് സീമ ജി നായര്‍ കുറിച്ചത്.
2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോഗം. നാലു വര്‍ഷത്തോളമായി ക്യാന്‍സറിനോട് പൊരുതിയതിന് ഒടുവില്‍ ആയിരുന്നു നന്ദുവിന്റെ വിയോഗം. സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്ക് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന നന്ദു 27മത്തെ വയസില്‍ ആയിരുന്നു വിട പറഞ്ഞത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം കാന്‍സര്‍ ഫൈറ്റേഴ്‌സ് & സപ്പോര്‍ട്ടേഴ്‌സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു.