Malayalam
പ്രതീക്ഷിച്ചത് സംഭവിച്ചു, കപ്പുയർത്തി മണിക്കുട്ടൻ…രണ്ടും മൂന്നും സ്ഥാനത്ത് ഇവര്‍! ബിഗ് ബോസ്സ് മലയാളം സീസൺ 3 ഗ്രാൻഡ് ഫിനാലെ…. റിസൾട്ട് ഇങ്ങനെ
പ്രതീക്ഷിച്ചത് സംഭവിച്ചു, കപ്പുയർത്തി മണിക്കുട്ടൻ…രണ്ടും മൂന്നും സ്ഥാനത്ത് ഇവര്‍! ബിഗ് ബോസ്സ് മലയാളം സീസൺ 3 ഗ്രാൻഡ് ഫിനാലെ…. റിസൾട്ട് ഇങ്ങനെ
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ ബിഗ്ബോസ് മലയാളം സീസൺ 3 ഗ്രാൻ്റ് ഫിനാലേയ്ക്കായി കാത്തിരിക്കുകയായിരുന്നു. ഫിനാലെയുടെ അടുത്തെത്തി നില്‍ക്കെയായിരുന്നു ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. ഇതോടെ ഇത്തവണയും വിജയിയെ കണ്ടെത്താനാകാതെ ബിഗ് ബോസ് മലയാളം സീസണ്‍ 3യും അവസാനിപ്പിക്കുമോ എന്നായിരുന്നു ആരാധകരുടെ ആശങ്ക. എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.
ഇതിന് പിന്നാലെ വിജയിയെ കണ്ടെത്താനായി വോട്ടിംഗും നടത്തി. ഷോ നിര്‍ത്തിവെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടിലുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ നിന്നുമായിരുന്നു വിജയിയെ കണ്ടെത്തേണ്ടിയിരുന്നത്. ഇത് പ്രകാരം മണിക്കുട്ടന്‍, സായ് വിഷ്ണു, ഡിംപല്‍, കിടിലം ഫിറോസ്, റംസാന്‍, നോബി, അനൂപ്, റിതു മന്ത്ര എന്നിവര്‍ വോട്ടിംഗിലേക്ക് എത്തി. എന്നാല്‍ വോട്ടിംഗ് പൂര്‍ത്തിയായി ഒരു മാസം കഴിഞ്ഞിട്ടും ഫിനാലെ നടത്താനോ വിജയിയെ പ്രഖ്യാപിക്കാനോ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ആ കാത്തിരിപ്പ് അവസാനിക്കുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ ഫിനാലെ ചിത്രീകരണം ഇപ്പോള്‍ ചെന്നൈയില്‍ നടന്നിരിക്കുകയാണ്. വിജയി ആരെന്ന് ഉടനെ തന്നെ അറിയാന്‍ സാധിക്കും. ഇതിനിടെ ചില അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആ റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കുട്ടന്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയി ആകുമെന്നായിരുന്നു പലരുടേയും പ്രതീക്ഷ. ഇപ്പോഴിതാ ആ പ്രതീക്ഷകള്‍ വെറുതെയായില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം മണിക്കുട്ടൻ കപ്പുയർത്തിയിരിക്കുകയാണ്. പ്രേക്ഷകർ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചുവെന്നാണ് ബിഗ്ബോസ് പ്രേമികൾ പറയുന്നത്. മണിക്കുട്ടൻ കപ്പ് ഉയർത്തി മുത്തം നൽകുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ബിഗ്ബോസ് പ്രേക്ഷകരുടെ സോഷ്യൽ മീഡിയ കൂട്ടായ്മയിലാണ് ഇത്തരത്തിലുള്ള ചിത്രങ്ങളും റിപ്പോർട്ടുകളുമൊക്കെ വൈറലായി മാറുന്നത്.
മണിക്കുട്ടന്‍ വിജയി ആയപ്പോള്‍ സായ് വിഷ്ണു രണ്ടാമതും ഡിംപല്‍ മൂന്നാമതും എത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇവര്‍ മൂന്നു പേരും തമ്മില്‍ ശക്തമായ മത്സരമായിരുന്നു അവസാന വോട്ടിംഗിലടക്കം നടന്നിരുന്നത്. അതുകൊണ്ട് തന്നെ പലരും പ്രതീക്ഷിച്ചിരുന്നതാണ് ഈ വിജയം എന്നാണ് റിപ്പോര്‍ട്ടുകളോടുള്ള സോഷ്യല്‍ മീഡിയയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എന്തായാലും വസ്തുത അറിയാനായി കാത്തിരിക്കേണ്ടി വരും.
എന്നാല്‍ ഇത് സ്ഥിരീകരിക്കണമെങ്കില്‍ ഫിനാലെയുടെ ടെലികാസ്റ്റ് നടക്കേണ്ടതുണ്ട്. അതിനായി കാത്തിരിക്കുകയാണ് ആരാധകര്‍ ഇപ്പോള്‍.
എപ്പോഴായിരിക്കും ബിഗ് ബോസ് ഫിനാലെയുടെ ടെലികാസ്റ്റ് എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഉടനെ തന്നെയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഓണം സ്‌പെഷ്യല്‍ എപ്പിസോഡും ചിത്രീകരിച്ചതായാണ് അറിയാന്‍ സാധിക്കുന്നത്. ഫിനാലെയുടെ ഭാഗമായി മോഹന്‍ലാലിനും ബിഗ് ബോസ് താരങ്ങള്‍ക്കുമൊപ്പം സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പന്‍, ദുര്‍ഗ കൃഷ്ണ, അനു സിത്താര, ചിത്ര, ജഗദീഷ്, ടിനി ടോം, തുടങ്ങി നിരവധി താരങ്ങളും എത്തുമെന്നാണ് സൂചനകള്‍. ഇവര്‍ക്കൊപ്പമുള്ള മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഫിനാലേയിൽ അവതാരകനായ മോഹൻലാലിനൊപ്പം ജഗദീഷും ആര്യയും ഗായിക കെഎസ് ചിത്രയുമടക്കമുള്ളവർ ഉണ്ടായിരുന്നു. ഇവരൊന്നിച്ചുള്ള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ബിഗ്ബോസ് മലയാളം ഗ്രാൻ്റ് ഫിനാലേ ഷൂട്ടിൽ ബിഗ്ബോസിലെ എല്ലാ സീസണിലെയും പരമാവധി മത്സരാർത്ഥികളെയും ഉൾപ്പെടുത്തിയെന്നും റിപ്പോർട്ടുണ്ടായിരുന്നു.
