പലതും നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്പിച്ച് ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്; അഞ്ജലി അമീർ

സമൂഹത്തിന്റെ പരിഹാസങ്ങള്‍ കൊണ്ടാണ് തങ്ങളെ പോലുള്ളവര്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്ന് നടിയും ട്രാന്‍ജെന്‍ഡറുമായ അഞ്ജലി അമീര്‍. സുഹൃത്ത് അനന്യ കുമാരിയുടെ വിയോഗത്തില്‍ പ്രതികരിച്ചു കൊണ്ടാണ് അഞ്ജലിയുടെ പോസ്റ്റ്. ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായതിനെ തുടര്‍ന്ന് അനന്യ ആത്മഹത്യ ചെയ്യുകയായിരുന്നു.
അഞ്ജലി അമീറിന്റെ കുറിപ്പ്:
ഹിജഡ, ഒന്‍പതു, ചാന്തുപൊട്ട്, ഒസ്സു, രണ്ടും കേട്ടകെട്ടത്, നപുംസകം, പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പല പേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്പിച്ച് ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്.
എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സൈ്വര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ …?
പോസ്റ്റിന് പിന്നാലെ എത്തിയ കമന്റിനും താരം മറുപടി നല്‍കുന്നുണ്ട്. ”സത്യത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ പ്രകൃതിവിരുദ്ധമാണ് അഞ്ജലി. അത് വിജയിക്കില്ല വെറുതെ പണം തട്ടാനായി ചില ഡോക്ടര്‍മാര്‍ പറയുന്നതാണ് ശസ്ത്രക്രിയ ചെയ്യാം എന്നൊക്കെ” എന്നാണ് കമന്റ്. ”ഞാന്‍ ചെയ്ത വ്യക്തിയാണ് ഇപ്പോള്‍ എനിക്ക് പ്രോബ്ലം ഒന്നുമില്ല സര്‍ജറി ഓക്കേ ആണ്” എന്നാണ് നടിയുടെ മറുപടി.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...