വെക്കേഷന് സമയത്ത് ദുല്‍ഖറും ചേച്ചിയും വരും, ഞങ്ങളെല്ലാവരും കൂടി ആ നെല്‍പ്പാടത്ത് കളിക്കുമായിരുന്നു; ഇന്നതോർക്കുമ്പോൾ ദൈവമേ എന്ന വിളിയാണ്; വാത്സല്യം ലൊക്കേഷന്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് അമ്പിളി

മമ്മൂട്ടി ചിത്രമായ വാത്സല്യത്തില്‍ അദ്ദേഹത്തിന്റെ മകളായെത്തിയ ബാലതാരമായ അമ്പിളിയെ ഇന്നും ഓർക്കുന്നവരാണ് മലയാളി പ്രേക്ഷകർ . കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തില്‍ താലിക്കെട്ട്, തുടങ്ങി നിരവധി ചിത്രങ്ങളിലാണ് അക്കാലത്ത് ബേബി അമ്പിളി മറക്കാനാകാത്ത പ്രകടനം കാഴ്ചവെച്ചത്.
‘വാത്സല്യം ലൊക്കേഷനൊക്കെ എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്.അന്ന് വെക്കേഷന് സമയത്ത് ദുല്‍ഖറും സഹോദരിയും ലൊക്കേഷനില്‍ വന്നിട്ടുണ്ടായിരുന്നു.ആ വീടിന്റെ മുന്നില്‍ നെല്‍പ്പാടമുണ്ടായിരുന്നു. ദുല്‍ഖറും ചേച്ചിയും ഞങ്ങളെല്ലാവരും അവിടെ പോയി കളിക്കുമായിരുന്നു. ഇന്ന്, ദൈവമേ ഞാന്‍ ആരുടെ കൂടെയാ ഓടിക്കളിച്ചത് എന്നൊക്കെ ഓര്‍ക്കാറുണ്ട്,’ അമ്പിളി പറഞ്ഞു.
നിയമ പഠനത്തിന് ചേര്‍ന്നതോടെ അമ്പിളി അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കോഴിക്കോട് ലോ കോളെജില്‍ നിന്നാണ് അമ്പിളി നിയമപഠനം പൂര്‍ത്തിയാക്കിയത്.
നിരവധി മലയാളചിത്രങ്ങളില്‍ സജീവമായിരുന്ന അമ്പിളിയുടെ അവസാന ചിത്രം രണ്ടാം ഭാവമാണ്. അഭയം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ തലത്തില്‍ പ്രത്യേക ജൂറി പുരസ്കാരം അമ്പിളിയെ തേടി എത്തിയിരുന്നു.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...