Connect with us

അന്ന് എനിക്ക് മുടിയില്ല, ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു, ഇത് ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു; അങ്ങനെയാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; വേദനിപ്പിക്കുന്ന ഓർമ്മ പങ്കുവച്ച് നടി അമ്പിളി!

Malayalam

അന്ന് എനിക്ക് മുടിയില്ല, ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു, ഇത് ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു; അങ്ങനെയാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; വേദനിപ്പിക്കുന്ന ഓർമ്മ പങ്കുവച്ച് നടി അമ്പിളി!

അന്ന് എനിക്ക് മുടിയില്ല, ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു, ഇത് ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു; അങ്ങനെയാണ് കാവ്യ മാധവൻ ദിലീപിൻ്റെ നായികയായത്; വേദനിപ്പിക്കുന്ന ഓർമ്മ പങ്കുവച്ച് നടി അമ്പിളി!

ദിലീപ് കാവ്യാമാധവൻ ഭാഗ്യ ജോഡികളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായില്ല. ബിഗ് സ്‌ക്രീനിൽ നിന്നും ജീവിതത്തിലും താരജോഡികളായവരാണ് ഇരുവരും. അടുപ്പിച്ച് എത്ര സിനിമകളിൽ കാവ്യയെയും ദിലീപിനെയും കണ്ടാലും ആരാധാകർക്ക് വിരസത തോന്നില്ല. അത്രയ്ക്ക് കെമിസ്ട്രി ആണ് ഇരുവർക്കുമിടയിൽ ഉള്ളതെന്നതാണ് വാസ്തവം.

ഇപ്പോഴിതാ, ദിലീപിന്റെ ഒരു സിനിമയിലെ നായിക ആകേണ്ടിയിരുന്നത് കാവ്യ അല്ലായിരുന്നു എന്ന് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് നടി അമ്പിളി. ദിലീപ് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ വേഷത്തിലെത്തി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത സിനിമയാണ് മീനത്തിൽ താലികെട്ട് .

ഓമനക്കുട്ടന്‍ എന്ന ദിലീപ് കഥാപാത്രത്തിനൊപ്പം സഹോദരി അമ്മിണിയുടെ വേഷത്തിലെത്തിയ താരവും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്ന് ബാലതരമായി അഭിനയിച്ചിരുന്ന അമ്പിളിയായിരുന്നു സിനിമയിലെ ദിലീപിന്റെ സഹോദരിയായത്.

വാത്സല്യം സിനിമയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷത്തിലടക്കം ചെറിയ പ്രായത്തില്‍ ഒത്തിരി സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് അമ്പിളി. പിന്നീട് നായികയായി വരുമെന്ന് കരുതി കാത്തിരുന്നെങ്കിലും അമ്പിളിയെ പിന്നീട് കണ്ടില്ല.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിൽ ദിലീപിനൊപ്പമുള്ള ഒരു സിനിമ നഷ്ട്ടമായതിനെ കുറിച്ച് പറയുകയാണ് അമ്പിളി. ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിഠായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന്‍ എപ്പോഴും പറയുമായിരുന്നു. വലുതായാല്‍ എന്റെ നായികയായി വരണമെന്ന് ദിലീപേട്ടന്‍ പറയുമായിരുന്നു. അന്നെനിക്ക് പതിമൂന്ന് വയസേ ഉള്ളു. നായിക ആവുന്നതിനെ കുറിച്ചൊന്നും വലിയ ധാരണ ഇല്ല. താനന്ന് മാറ്റി വെച്ച റോളാണ് പിന്നീട് കാവ്യ മാധവന്‍ ചെയ്യുന്നത്.

ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയാണ് അന്നേരം. ഒരു വര്‍ഷത്തെ ബ്രേക്ക് എടുത്ത് ബാലതാരം എന്ന ഇമേജ് മാറ്റാനായിരുന്നു ശ്രമിച്ചത്. അന്ന് എനിക്ക് മുടിയില്ല. ചക്കപ്പോത്തിനെ പോലെ തടിയും ഉണ്ടായിരുന്നു. ഇങ്ങനെയായാല്‍ ശരിയാവില്ലെന്ന് അവര്‍ പറഞ്ഞു. ജിമ്മില്‍ പോവാന്‍ പറഞ്ഞത് കൊണ്ട് സ്‌കൂള്‍ കഴിഞ്ഞ് വന്ന് ജിമ്മിലൊക്കെ പോയി രാത്രി ഒന്‍പത് മണിക്കാണ് വീട്ടിലെത്തുന്നത്. ആ സമയത്തായിരുന്നു അച്ഛന്റെ വേര്‍പാട് ഉണ്ടായത്.

പിന്നെ എന്നെ ഷൂട്ടിങ്ങിന് കൊണ്ട് പോവാന്‍ ആരുമില്ലാതെയായി. അമ്മ ടീച്ചറും സഹോദരന്‍ പഠിക്കുകയാണ്. ഈ ജനറേഷനിലെ പിള്ളേര്‍ക്ക് കിട്ടുന്നത് പോലെയുള്ള പിന്തുണ അന്നില്ലായിരുന്നു. ഞാന്‍ ചെറിയ കുട്ടി ആയത് കൊണ്ട് ഒറ്റയ്ക്ക് പോകാനും സാധിക്കില്ല. അങ്ങനെ അത് നിന്ന് പോവുകയായിരുന്നു.

മീനത്തില്‍ താലിക്കെട്ടില്‍ ദിലീപേട്ടന്റെ കഥാപാത്രത്തിനെയും ഭാര്യയെയും വീട്ടില്‍ നിന്ന് പുറത്താക്കിയതിന് ശേഷം കാണാന്‍ പോവുന്നൊരു രംഗമുണ്ട്. അന്നേരം താന്‍ ശരിക്കും കരഞ്ഞതാണ്. തിലകന്‍ ചേട്ടന്‍ പറഞ്ഞത് ഞാനവിടെ കാണിക്കുകയായിരുന്നു.

പിന്നെ എന്റെ ചേട്ടനുമായി എങ്ങനെയാണ് അങ്ങനെ തന്നെ എന്നെയും കണ്ടാല്‍ മതി എന്ന് പറഞ്ഞ് ദിലീപേട്ടനാണ് ഓരോ സീനിലും പിന്തുണ തന്നത്. കഴിവുള്ള ആര്‍ട്ടിസ്റ്റ് കൂടെ ഉണ്ടെങ്കില്‍ ഓരോ സീനും ഡെവലപ് ചെയ്ത് പോകാന്‍ പറ്റുമെന്ന് മനസിലായി. ഇനിയും അവസരം വന്നാല്‍ സിനിമയില്‍ അഭിനയിക്കുമെന്ന് അമ്പിളി പറയുന്നു.

about dileep and kavya

Continue Reading
You may also like...

More in Malayalam

Trending

Recent

To Top