Connect with us

സിനിമയ്ക്കുള്ളില്‍ സിനിമയ്ക്ക് പിന്നിലെ കഥ ; മോഹൻലാലിനേയും ശ്രീനിവാസനെയും തമ്മിലടിപ്പിച്ചിട്ട് ഇന്ന് 17 വര്‍ഷം ; എല്ലാത്തിനും സാക്ഷിയായ റാമോജി ഫിലിം സിറ്റിയിലെത്തിയ സന്തോഷം പങ്കിട്ട് സംവിധായകന്‍!

Malayalam

വ്യത്യസ്തമായ സിനിമകളുമായി പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 2005ല്‍ ഉദയനാണ് താരമെന്ന ചിത്രവുമായാണ് അദ്ദേഹം തുടക്കം കുറിച്ചത്. മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഉണ്ടായ മനോഹരമായ അടികൂടൽ സിനിമ. സിനിമയ്ക്കുള്ളില്‍ സിനിമയ്ക്ക് പിന്നിലെ കഥ പറഞ്ഞെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മീനയും ശ്രീനിവാസനും പ്രധാന വേഷത്തിലെത്തിയ സിനിമയിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നോട്ട്ബുക്ക്, ഇവിടം സ്വര്‍ഗമാണ്, കാസനോവ, മുംബൈ പോലീസ്, ഹൗ ഓള്‍ഡ് ആര്‍യൂ തുടങ്ങി സല്യൂട്ടില്‍ എത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. ദുല്‍ഖര്‍ സല്‍മാന്‍ പോലീസ് വേഷത്തിലെത്തുന്ന സല്യൂട്ട് തുടക്കം മുതലേ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖറാണ്.

ആദ്യ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം റാമോജി ഫിലിം സിറ്റിയില്‍ എത്തിയ സന്തോഷം പങ്കുവെച്ചുള്ള സംവിധായകന്റെ പോസ്റ്റ് വൈറലായിരുന്നു. ഉദയനാണ് താരത്തിലെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചത് റാമോജിയില്‍ വെച്ചായിരുന്നു. ആ ഓര്‍മ്മകള്‍ പങ്കുവെച്ചായിരുന്നു സംവിധായകനെത്തിയത്.

ആദ്യ സിനിമയായ ഉദയനാണ് താരം കഴിഞ്ഞ് 17 വര്‍ഷത്തിന് ശേഷം റാമോജിയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോഴും ഞാന്‍ സിനിമയില്‍ തുടരുന്നുണ്ട്. ദൈവത്തിന് നന്ദി. മനസ്സിലൊരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഇടമാണ്. 17 വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍ സല്‍മാനെ വെച്ച് സിനിമ ചെയ്യുകയാണ് താനെന്നുമായിരുന്നു സംവിധായകന്‍ കുറിച്ചത്.

ABOUT UDAYANANU THAARAM

More in Malayalam

Trending