Malayalam
ചെന്നൈയിലേക്ക് പോയവരിൽ മജ്സിയ ബാനു ഇല്ല, ഫിനാലെയേക്കാള് വലുത് ചിലതുണ്ടെന്ന് താരം; ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ചെന്നൈയിലേക്ക് പോയവരിൽ മജ്സിയ ബാനു ഇല്ല, ഫിനാലെയേക്കാള് വലുത് ചിലതുണ്ടെന്ന് താരം; ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്
ബിഗ് ബോസ് മലയാളം സീസണ് 3യുടെ വിജയി ആരായിരിക്കുമെന്ന് അറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒടുവിൽ ആ കാത്തിരിപ്പ് അവസാനിക്കുകയാണ് . ഫിനാലെ ഉടനെ തന്നെയുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഫിനാലെയുടെ ചിത്രീകരണങ്ങളായി താരങ്ങള്‍ ചെന്നൈയിലേക്ക് എത്തിയിരിക്കുകയാണ്. വിമാന യാത്രയുടെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഡിംപല്‍, സൂര്യ, മണിക്കുട്ടന്, റിതു മന്ത്ര, അനൂപ് തുടങ്ങിയവരുടെ യാത്രയുടെ ചിത്രങ്ങളും സ്റ്റോറികളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.
എന്നാല്‍ ഒരാള്‍ ഷോയുടെ ഫിനാലെയിലേക്ക് പോകുന്നതിന്റെ ചിത്രങ്ങളോ വീഡിയോകളോ പങ്കുവച്ചിരുന്നില്ല. പാതി വഴിയില്‍ ബിഗ് ബോസ് യാത്ര അവസാനിപ്പിക്കേണ്ടി വന്ന മജിസിയ ഭാനു. നേരത്തെ ബിഗ് ബോസ് താരങ്ങളായ ലക്ഷ്മി ജയന്, സജ്ന എന്നിവര്‍ക്കൊപ്പമുള്ള ഭാനുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. അതുകൊണ്ട് തന്നെ ഭാനുവിനെ ഫിനാലെയ്ക്കായി പുറപ്പെടുന്നവര്ക്കൊപ്പം കാണാതെ വന്നതോടെ ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലായി.
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഇപ്പോഴിതാ മജിസിയ ഭാനു തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചൊരു ചിത്രത്തിലൂടെയാണ് ഭാനു താന്‍ എന്തുകൊണ്ട് ഫിനാലെയിലുണ്ടാകില്ലെന്ന് താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഇതോടൊപ്പം താന്‍ പോവാതിരിക്കുന്നതിന്റെ കാരണവും താരം പറയുന്നുണ്ട്. കുടുംബത്തോടൊപ്പമുള്ള ഈദ് ആണ് വലുത്. അതിന് ശേഷമാണ് ഗ്രാന്റ് ഫിനാലെ എന്നാണ് താരം കുറിച്ചത്. ഇതോടെ ഭാനു കുടുംബത്തോടൊപ്പം തന്നെയുണ്ടെന്നും മറ്റുള്ളവര്‍ക്കൊപ്പം ഫിനാലെയ്ക്കായി പുറപ്പെട്ടിട്ടില്ലെന്നും വ്യക്തമായിരിക്കുകയാണ്. അതേസമയം അടുത്ത ദിവസം ഭാനു ഫിനാലെയ്ക്കായി പോകുമോ എന്ന കാര്യം അറിയാന്‍ സാധിച്ചിട്ടില്ല.
നേരത്തെ ബിഗ് ബോസ് മലയാളം സീസണ് 3 അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തി നില്‍ക്കെയായിരുന്നു നിര്‍ത്തിവെക്കേണ്ടി വന്നത്. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണിന്റെ ഭാഗമായാണ് ഷോ നിര്‍ത്തിവച്ചത്. എന്നാല്‍ വിജയി കണ്ടെത്താനായി വോട്ടിംഗ് നടത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുകയായിരുന്നു.
പിന്നാലെ വോട്ടിംഗും നടന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി മാറാത്തതിനാല്‍ ഫിനാലെ ചിത്രീകരണം നീണ്ടു പോവുകയായിരുന്നു. ജൂലൈ 23 ന്ന ഫിനാലെ ചിത്രീകരിക്കുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. അത് ശരിവെക്കുന്നതാണ് താരങ്ങളുടെ പോസ്റ്റുകളും. ഫിനാലെയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മണിക്കുട്ടന്, ഡിംപല്‍ ഭാല്‍, സായ് വിഷ്ണു, റിതു മന്ത്ര, കിടിലം ഫിറോസ്, അനൂപ്, നോബി, റംസാന് എന്നിവരാണ് അന്തിമ ഘട്ട മത്സരത്തിലുള്ളത്. ഇവരില്‍ ഒരാളായിരിക്കും ബിഗ് ബോസ് മലയാളം സീസണ് 3യിലെ വിജയി.
