Connect with us

മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു; രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂർ

Malayalam

മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു; രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂർ

മോഹൻലാൽ പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു; രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിൽ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ആന്റണി പെരുമ്പാവൂർ

തെലുങ്കാനയിൽ ചിത്രീകരണം ആരംഭിച്ച മോഹൻലാൽ ചിത്രം ബ്രോ ഡാഡി കേരളത്തിലേക്ക് തിരിച്ചെത്തുന്നു. സർക്കാർ ഇളവ് അനുവദിച്ചതോടെയാണ് കേരളത്തിലേക്ക് തിരിച്ചുവരുന്നത്
രണ്ടാഴ്ചയ്ക്ക് ശേഷം കേരളത്തിലെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്നും നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ അറിയിച്ചു.

നിലവിൽ ബ്രോഡാഡിയ്ക്കായി തെലുങ്കാനയിൽ സെറ്റ് നിർമ്മിച്ചിട്ടുണ്ടെന്നും ആ ഭാഗങ്ങൾ ചിത്രീകരിച്ച ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയ മുഖ്യമന്ത്രിയ്ക്കും, ആരോഗ്യമന്ത്രിയ്ക്കും, സിനിമ സാംസകാരിക മന്ത്രിയ്ക്കും ആന്റണി പെരുമ്പാവൂർ നന്ദി പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം 12ത് മാൻ എന്ന ചിത്രവും കേരളത്തിൽ തന്നെ ചിത്രീകരിക്കുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു

കൊവിഡ് പ്രതിസന്ധി മൂലം കേരളത്തിൽ ചിത്രീകരണത്തിന് അനുമതി സാഹചര്യത്തിലായിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം തെലുങ്കാനയിലേക്ക് മാറ്റിയത്.

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ‘നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending