Malayalam
‘കൂടെവിടെ’ കളത്തിൽ പോലുമില്ല ; പാടാത്ത പൈങ്കിളിയുടെ അവസ്ഥ കണ്ടോ ? സൂരജേ വരൂ… ആവശ്യം ശക്തമാക്കി ആരാധകർ !
‘കൂടെവിടെ’ കളത്തിൽ പോലുമില്ല ; പാടാത്ത പൈങ്കിളിയുടെ അവസ്ഥ കണ്ടോ ? സൂരജേ വരൂ… ആവശ്യം ശക്തമാക്കി ആരാധകർ !
സിനിമയെ വെല്ലുന്ന കഥകളുമായി എല്ലാ ദിവസവും സ്വീകരണമുറികളിലേക്കെത്തുന്ന സീരിയലുകൾ ഇന്ന് മലയാളി കുടുംബ പ്രേക്ഷകർക്ക് വിനോദങ്ങളിൽ നിന്നും മാറ്റിനിർത്താൻ സാധിക്കുന്നതല്ല. പല ടെലിവിഷൻ ചാനലുകളിലായി നിരവധി പാരമ്പരകളാണ് ദിനവും എത്തുന്നത്. വ്യത്യസ്ത കഥകളും കഥാപാത്രങ്ങളും എല്ലാം വളരെപെട്ടെന്നുതന്നെയാണ് ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നത്.
ഇപ്പോഴിതാ പുതിയ റേറ്റിംഗ് കണക്കുകൾ മലയാളം സീരിയലുകൾ പോലെ തന്നെ ട്വിസ്റ്റുകൾ നിറഞ്ഞതായിരിക്കുകയാണ് . പാടാത്ത പൈങ്കിളിയും സാന്ത്വനവും കൂടെവിടെയും മൗനരാഗവുമൊക്കെ നിരവധി പ്രണയജോഡികളെ കാണിച്ചു തന്നപ്പോഴും പ്രേക്ഷക ഹൃദയം കവർന്നത് ഭാര്യ ഭർതൃ ബന്ധത്തിന്റെ അർത്ഥം പറയുന്ന കുടുംബവിലേക്കാണ്.
അതുകൊണ്ടുതന്നെ ഇടവേളയ്ക്കു ശേഷം ജനപ്രിയ പരമ്പര കുടുംബവിളക്ക് ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് . കഴിഞ്ഞ ആഴ്ചയിലെ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അമ്മയറിയാതെ വീണത് മൂന്നാം സ്ഥാനത്തേക്ക്. അത് പോലെ ലോക്ക്ഡൗണിനു ശേഷം തിരിച്ചെത്തിയ സാന്ത്വനം ആദ്യ ആഴ്ചയിൽ തന്നെ രണ്ടാം സ്ഥാനം കൈക്കലാക്കി.
തുടക്കം മുതൽ തന്നെ ടിആർപി ചാർട്ടുകളിൽ മുന്നിൽ തന്നെയായിരുന്നു മീര വാസുദേവ് നായികയായി എത്തുന്ന കുടുംബവിളക്ക് എന്ന സീരിയൽ. ഭർത്താവിന് ഓഫീസിലെ ഒരു സ്റ്റാഫിനോട് തോന്നിയ പ്രണയം അറിഞ്ഞു മനസ് തകർന്ന സുമിത്രയുടെ കഥയായിരുന്നു കുടുംബവിളക്ക്.
എന്നാൽ ഇപ്പോൾ, തന്നെ ഉപേക്ഷിച്ചു കാമുകിയെ വിവാഹം കഴിച്ച ഭർത്താവിന് മുന്നിൽ സ്വന്തം കാലിൽ നിന്ന് ജീവിച്ചു കാണിച്ചുകൊടുക്കുന്ന സുമിത്രയാണ് പ്രേക്ഷകരുടെ ഹീറോ. സുമിത്രയോടുള്ള മത്സരബുദ്ധിയും അസൂയയും കാരണം ഏതൊരു അവസരത്തിലും സുമിത്രക്ക് വെല്ലുവിളി ഉയർത്തുകയാണ് വേദിക ഇപ്പോൾ സീരിയലിൽ. മീര വാസുദേവന് പുറമെ, ശരണ്യ ആനന്ദ്, നൂബിൻ, കെ കെ മേനോൻ , ആതിര , ആനന്ദ് എന്നിവരാണ് സീരിയലിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ലോക്ക്ഡൗണിൽ ടിവി ഷൂട്ടിങ്ങുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത് മുതൽ നിർത്തിവെച്ചരിക്കുകയായിരുന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര സാന്ത്വനം. എന്തായാലും തിരിച്ചുവരവ് ഗംഭീരമാക്കികൊണ്ട് റേറ്റിംഗിൽ രണ്ടാം സ്ഥാനം തന്നെ നേടിയിട്ടുണ്ട് സീരിയൽ ഇപ്പോൾ.
ആദ്യ ആഴ്ചയിൽ ദേവിയുടെയും ബാലന്റെയും വിവാഹ വാർഷികം ആഘോഷിക്കുന്ന സാന്ത്വനം കുടുംബത്തെയാണ് സീരിയലിൽ പ്രേക്ഷകർ കണ്ടത്. ചിപ്പി രഞ്ജിത്, രാജീവ്, സജിൻ, ഗോപിക, രെക്ഷ, എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ച ഒന്നാം സ്ഥാനത്തു ഉണ്ടായിരുന്ന അമ്മയറിയാതെ പുതിയ റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്താണ്. സാന്ത്വനത്തിന്റെ തിരിച്ചുവരവ് സീരിയലിനെ ബാധിച്ചു എന്ന് തന്നെ പറയാം. ശ്രീതു കൃഷ്ണ, നിഖിൽ നായർ എന്നിവരാണ് സീരിയലിലെ താര ജോഡികൾ.
നാല്, അഞ്ച് സ്ഥാനങ്ങളിൽ മൗനരാഗവും പാടാത്ത പൈങ്കിളിയും ആണ്. പാടാത്ത പൈങ്കിളിയിൽ നിന്നും സൂരജ് സൺ പോയതോടെയാണ് പരമ്പര റേറ്റിംഗിൽ താഴേക്ക് പോയതെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. കഴിഞ്ഞ റേറ്റിംഗിൽ നാലാം സ്ഥാനത്തു ഉണ്ടായിരുന്ന പുതിയ സീരിയൽ സസ്നേഹം ഇത്തവണ ടോപ് 5 വിൽ നിന്ന് പുറത്താണ്. അതുപോലെ തന്നെ കൂടെവിടെ സീരിയലും ഈ ലിസ്റ്റിൽ ഇടം നേടിയില്ല.
about malayalam serial