Connect with us

ഇനിയൊരു പ്രണയമുണ്ടെങ്കിൽ! മണിക്കുട്ടൻ വീണ്ടും പറയുന്നു! ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്… ഇത് വെറും വാക്കല്ല! നടന്നിരിക്കുമെന്ന് ആരാധകർ

Malayalam

ഇനിയൊരു പ്രണയമുണ്ടെങ്കിൽ! മണിക്കുട്ടൻ വീണ്ടും പറയുന്നു! ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്… ഇത് വെറും വാക്കല്ല! നടന്നിരിക്കുമെന്ന് ആരാധകർ

ഇനിയൊരു പ്രണയമുണ്ടെങ്കിൽ! മണിക്കുട്ടൻ വീണ്ടും പറയുന്നു! ആ ഇൻസ്റ്റാഗ്രാം പോസ്റ്റ്… ഇത് വെറും വാക്കല്ല! നടന്നിരിക്കുമെന്ന് ആരാധകർ

മണിക്കുട്ടന്‍ എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബിഗ്‌ബോസ് സീസണ്‍ മൂന്നിലൂടെ താരം കൂടുതല്‍ ജനപ്രിയനാകുകയായിരുന്നു. മണിക്കുട്ടന്‍ തന്നെ വിന്നറാകുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍. നടന് പിന്തുണയുമായി ഫാന്‍സ് ആര്‍മി ഗ്രൂപ്പുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നെങ്കിലും വീണ്ടും തിരിച്ച് വന്ന അദ്ദേഹം മികച്ച രീതിയില്‍ ബിഗ് ബോസ് ഹൗസിനുള്ളില്‍ തുടര്‍ന്നു. തിരിച്ച് വന്ന മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറായേക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിന്റെ ആരാധകര്‍ ഉള്‍പ്പടെ ശക്തമായി പങ്കുവെക്കുമ്പോഴാണ് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന ഷോ 95-ാം ദിവസം നിര്‍ത്തിവെക്കുന്നത്. പിന്നീട് വോട്ടെടുപ്പ് നടന്നപ്പോഴും മണിക്കുട്ടന്‍ മുന്നിട്ട് നില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. അപ്പോഴും ഷോയില്‍ നിന്നും പുറത്ത് പോയ മണിക്കുട്ടന്‍ ബിഗ് ബോസ് വിന്നറാവാന്‍ യോഗ്യനാണോയെന്ന ചോദ്യം ഒരു വിഭാഗം ശക്തമായി ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്തിരുന്നു.

മോഹന്‍ലാല്‍ എത്തിയ എപ്പിസോഡിലുണ്ടായ ഒരു സംഭവത്തെ തുടര്‍ന്നായിരുന്നു മണിക്കുട്ടന്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോയത്. ‘ചില പ്രത്യേക കാരണങ്ങളാല്‍, സ്വന്തം തീരുമാനത്തില്‍ മണിക്കുട്ടന്‍ ഈ ബിഗ് ബോസ് വീടിനോട് വിട പറഞ്ഞിരിക്കുന്നു’ എന്നായിരുന്നു ബിഗ് ബോസ് അറിയിച്ചത്. പുറത്ത് പോയെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം ഷോയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

ഇപ്പോഴും മണികുട്ടന്റെ ആർമി പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇനി ഒരു പ്രണയം ഉണ്ടെങ്കിൽ അത് വിവാഹം ആയിരിക്കുമെന്നള്ള മണികുട്ടന്റെ ഈ വാക്കുകൾ കുറിച്ചുകൊണ്ടുള്ള ഒരു പോസ്റ്റാണ് മണികുട്ടൻ ഒഫിഷ്യൽ ആർമി പേജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ഇത് വെറും വാക്കല്ല. നടന്നിരിക്കും, പ്രണയ വിവാഹം ഉടൻ ഉണ്ടാകട്ടെ … തുടങ്ങിയ കമന്റുകളാണ് ആരധകർ കുറിച്ചത്.

ബിഗ് ബോസ് സീസൺ 3 ൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു മണിക്കുട്ടനോട് സൂര്യയ്ക്കുള്ള പ്രണയം. തുടക്കത്തിൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള സൗഹൃദം പ്രണയമായി മാറുകയായിരുന്നു. സൂര്യയ്ക്ക് മണിക്കുട്ടനോടുള്ള പ്രണയം ചർച്ചയാകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. തനിക്ക് തിരിച്ചു പ്രണയം ഇല്ലെന്നു പലകുറി, പല അവസരങ്ങളിലൂടെ മണിക്കുട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

സൂര്യ തന്റെ പ്രണയം തുറന്നുപറഞ്ഞപ്പോൽ ഇനിയൊരു പ്രണയമുണ്ടെങ്കില്‍ അത് വിവാഹത്തിലെത്തുമെന്നായിരുന്നു മണിക്കുട്ടന്‍ പറഞ്ഞത്. തനിയ്ക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണുളളതെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു

അതിനിടെ ബിഗ് ബോസ്സിൽ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറയാനുള്ള ടാസ്കിനിടെ പതിനഞ്ച് വർഷമായി മനസ്സിൽ താലോലിക്കുന്ന പ്രണയത്തെക്കുറിച്ച് മണിക്കുട്ടൻ തുറന്ന് പറഞ്ഞിരുന്നു. താൻ പ്രണയിച്ച പെൺകുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസിൽ ഇന്നുമിള്ള പ്രണയിനി അവൾ മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടൻ പറഞ്ഞത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top