ഹൃത്വിക് റോഷന്റെ മുന്‍ ഭാര്യ സുസൈന്‍ ഖാനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം. പെരുമഴയത്ത് വന്നിറങ്ങുന്ന സുസൈന്നയുടെ ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
പെരുമഴയത്ത് വന്നിറങ്ങുന്ന സുസൈന്നയ്ക്ക് ഡ്രൈവര്‍ കുട പിടിച്ച് കൊടുക്കുന്നു. ശേഷം നടന്ന് വന്ന് കുട പുറത്ത് വെച്ച് താരപത്നി അകത്തേക്ക് കയറി പോകുന്നതായിരുന്നു വീഡിയോയിൽ കാണാൻ സാധിച്ചത്.
ജാക്കറ്റും പാന്റുമായിരുന്നു സുസന്നൈയുടെ വേഷം. കൈയില്‍ ലെദര്‍ ബാഗും പിടിച്ചിരുന്നു. പെരും മഴയത്ത് കുട പിടിച്ച് കൊടുത്ത ഡ്രൈവറെ മഴയില്‍ നിര്‍ത്തി ആ കുടയും വാങ്ങിയാണ് സുസന്നൈ അകത്തേക്ക് കയറി പോകുന്നത്. ഡ്രൈവറും ഒരു മനുഷ്യനാണെന്നും അദ്ദേഹത്തെ കൂടി പരിഗണിക്കാമായിരുന്നു എന്നുമാണ് പലരും സുസന്നൈയോട് പറയുന്നത്.
ആഡംബര കാറില്‍ വന്നിറങ്ങിയ നടിയുടെ ഹെയര്‍സ്റ്റൈലിനെയും ചിലര്‍ വിമര്‍ശിച്ചു. അതിനൊപ്പം സുസന്നൈ മാസ്‌ക് ധരിക്കാതെ വരുന്നതിനെയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്തും ആവാമെന്നാണോന്ന് ചിലര്‍ ചോദിക്കുന്നു. ഇതിനിടെ നടന്‍ അലി ഗോണിയുടെ സഹോദരന്‍ അര്‍സ്ലന്‍ ഗോണിയുമായി സുസന്നൈ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പൊതുവേദിയില്‍ വച്ച് സല്മാന് ഖാനോട് വിവാഹാഭ്യര്‍ത്ഥന നടത്തി മാധ്യമപ്രവര്‍ത്തക അലേന . അബുദാബിയില്‍ വച്ച് നടന്ന ഇന്റര്‍നാഷണല്‍ ഫിലിം അക്കാദമി അവാര്‍ഡില്‍...
വിവാദമായ ദ കേരള സ്റ്റോറി സംബന്ധിച്ച് തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി അനുരാഗ് കശ്യപ്. സത്യസന്ധമായി പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍...