ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിൽ കൂടുതൽ പഠിക്കാനുണ്ട് ; ജീവിതത്തില്‍ എടുത്ത എറ്റവും മികച്ച തീരുമാനത്തെ കുറിച്ചും, തടി കൂടിയതിന്റെ പേരിൽ സിനിമാ മേഖലയിൽ നിന്നും അനുഭവിക്കേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും മഞ്ജിമ മോഹന്‍!

ബാലതാരമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന് പിന്നീട് മികച്ച താരമായി തിളങ്ങിയ നായികയാണ് മഞ്ജിമ മോഹന്‍. ഒരു വടക്കന്‍ സെല്‍ഫി എന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് മഞ്ജിമ നായികയായത്. തുടര്‍ന്ന് തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലെത്തി .
സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുളള താരം എല്ലായിപ്പോഴും ആരാധകർക്കായി തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം താന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരുമാനത്തെ കുറിച്ച് വെളിപ്പെടുത്തുകയാണിപ്പോൾ.
യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്താണ് താരം വിശേഷങ്ങൾ പങ്കിട്ടത് . കഴിഞ്ഞ ഒരു മാസമായി താര മാഡത്തിന്റെ കീഴില്‍ യോഗ പരീശീലിക്കുകയാണെന്ന വിവരമാണ് നടി അറിയിച്ചത് . ‘ഞാന്‍ ഇതുവരെ എടുത്തതില്‍ എറ്റവും മികച്ച തീരമുമാനമാണ് ഇത്.
യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുളള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ടീച്ചര്‍ക്ക് നന്ദി’ എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്.
തടി കൂടിയതിന്റെ പേരില്‍ സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് മഞ്ജിമ മുന്‍പ് പറഞ്ഞിട്ടുണ്ട്. നടിക്ക് സിനിമകള്‍ കുറയാന്‍ കാരണം ഇതാണെന്നും അഭ്യൂഹങ്ങള്‍ വന്നു. അതേസമയം സിനിമയില്‍ ഇപ്പോഴും സജീവമാണ് മഞ്ജിമ മോഹന്‍.
കളത്തില്‍ സന്തിപ്പോം ആണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. എഫ്ഐആര്‍, സാം സാം തുടങ്ങിയവയാണ് മഞ്ജിമയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍. മലയാളത്തില്‍ നിവിന്‍ പോളിയുടെ മിഖായേല്‍ ആണ് നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...