Connect with us

കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു, അതോടെ രണ്ട് മാസം വീട്ടിലിരിക്കേണ്ടി വന്നു, താനും താനും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടിലായി; സിനിമയെ വെല്ലുന്ന ജീവിത കഥ

serial

കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു, അതോടെ രണ്ട് മാസം വീട്ടിലിരിക്കേണ്ടി വന്നു, താനും താനും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടിലായി; സിനിമയെ വെല്ലുന്ന ജീവിത കഥ

കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു, അതോടെ രണ്ട് മാസം വീട്ടിലിരിക്കേണ്ടി വന്നു, താനും താനും കുടുംബവും സാമ്പത്തികമായി ബുദ്ധിമുട്ടിലായി; സിനിമയെ വെല്ലുന്ന ജീവിത കഥ

വില്ലൻ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടനാവുകയായിരുന്നു കിഷോർ പീതാംബരൻ. സ്വന്തം പേരിനേക്കാളും കൂടുതൽ അറിയപ്പെട്ടത് അങ്ങാടിപ്പാട്ടിലെ വിഷ്ണു നമ്പൂതിരിയായും ഹരിചന്ദനത്തിലെ മഹാദേവനായും അലകളിലെ അച്ചുവായും ഒക്കെയാണ്. സ്‌ക്രീനിൽ വില്ലൻ ആയി നിറയുന്നുണ്ട് എങ്കിലും ജീവിതത്തിൽ സാധുവായ ഒരു പച്ചയായ മനുഷ്യൻ ആണ് കിഷോർ. സ്‌ക്രീനിൽ കാണുന്ന കഥകളെ വെല്ലുന്ന ജീവിതമാണ് കിഷോറിന്റെത്.

ഒരു മാധ്യമത്തിന് കിഷോർ നൽകിയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

പഠിക്കുന്ന കാലം മുതൽ അഭിനയത്തോട് വലിയ താൽപര്യമായിരുന്ന കിഷോർ ഡിഗ്രി കഴിഞ്ഞ് ജോലിക്ക് ശ്രമിച്ചെങ്കിലും അഭിനയം ആയിരുന്നു മനസ്സിൽ. അങ്ങനെയാണ് പ്രൊഫഷണൽ നാടകത്തിൽ നടൻ സജീവമായത്. നവോദയ, ഉദയ, അനന്തപുരി, ദേശാഭിമാനി തുടങ്ങി പല സമിതികളിലും പ്രവർത്തിച്ച നടൻ പിന്നീടാണ് സിനിമയിലും സീരിയലിലും എത്തുന്നത്.

37 ദിവസം സീരിയലിൽ നിന്നും മാറി നിന്ന ശേഷമാണ് കിഷോർ സിനിമയ്ക്ക് വേണ്ടി സമയം കണ്ടെത്തിയത്. ‘കിഷോർ ഇനി സീരിയലിലേക്കില്ല, സിനിമ മാത്രമേ ചെയ്യുന്നുള്ളൂ’വെന്ന് ഇൻഡസ്ട്രിയിൽ കഥ പരന്നു. അതോടെ രണ്ടു മാസം വീട്ടിലിരിക്കേണ്ടി വന്നുവെന്ന് പറയുകയാണ് കിഷോർ.

തനിക്ക് ഡ്രൈവിങ് അറിയാം. ഏതു വണ്ടിയും ഓടിക്കും. അങ്ങനെ വരുമാനത്തിനായി ഡ്രൈവിങ് പണിക്കിറങ്ങിയ കഥയും കിഷോർ അഭിമുഖത്തിൽ വ്യക്തമാക്കി. അതിനു ശേഷമാണ് ‘സരയു’വിൽ അവസരം ലഭിച്ചതും വീണ്ടും അഭിനയത്തിൽ സജീവമായത്. അഭിനയത്തിലേക്ക് ആരും വിളിക്കാതെ ആയതോടെ താനും കുടുംബവും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടി. എന്നാല്‍ ഡ്രൈവിങ്ങ് പണിയാണ് ജീവിതത്തിൽ തുണ ആയതെന്നും താരം വെളിപ്പെടുത്തുകയുണ്ടായി. റിസ്ക്ക് എടുക്കാൻ തയ്യാറല്ലെങ്കിലും നല്ല കഥാപാത്രമാണെങ്കില്‍ ഇനിയും സിനിമകളുടെ ഭാഗമാകണമെന്നുണ്ട് എന്നും കിഷോർ പറഞ്ഞ അഭിമുഖമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തത്.

‘അലകൾ’, ‘സാഗരം’, ‘ഹരിചന്ദനം’, ‘ഊമക്കുയിൽ’, ‘സ്ത്രീജൻമം’, ‘ഹരിചന്ദനം’, ‘മഞ്ഞുരുകും കാലം’ തുടങ്ങി 300 ഓളം സീരിയലുകളിൽ ഇതിനോടകം നടൻ അഭിനയിച്ചു. ‘ഭാഗ്യജാതകം’, ‘സീത’, ‘ജാനി’, ‘കുട്ടിക്കുറുമ്പൻ’ തുടങ്ങിയ സീരിയലുകളാണ് അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട പരമ്പരകൾ

നാടകത്തിന്റെ അരങ്ങിൽ നിന്നുമാണ് വെള്ളിവെളിച്ചത്തിലേക്ക് അദ്ദേഹം എത്തിയത്. മൂന്നൂറിൽ അധികം സീരിയലുകളിൽ വേഷമിട്ട കിഷോർ ‘കാഞ്ചീപുരത്തെ കല്യാണം’, ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’, ‘കിങ് ആന്‍ഡ് കമ്മീഷണര്‍’, ‘സിംഹാസനം’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാഞ്ചീപുരത്തെ കല്യാണത്തില്‍ പ്രധാന വില്ലന്‍ വേഷമായിരുന്നു കിഷോറിന്.

More in serial

Trending

Recent

To Top