Connect with us

പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ടിൽ വമ്പൻ ട്വിസ്റ്റ്, കൂപ്പ് കുത്തിയത് ആ സീരിയൽ, കുതിച്ച് ചാടിയത് നിങ്ങളുടെ ഇഷ്ട പരമ്പര

serial

പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ടിൽ വമ്പൻ ട്വിസ്റ്റ്, കൂപ്പ് കുത്തിയത് ആ സീരിയൽ, കുതിച്ച് ചാടിയത് നിങ്ങളുടെ ഇഷ്ട പരമ്പര

പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ടിൽ വമ്പൻ ട്വിസ്റ്റ്, കൂപ്പ് കുത്തിയത് ആ സീരിയൽ, കുതിച്ച് ചാടിയത് നിങ്ങളുടെ ഇഷ്ട പരമ്പര

ലോക്ക് ഡൗണിന് ശേഷം സീരിയൽ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സീരിയലിന്റെ സംപ്രേക്ഷണവും തുടങ്ങിയിട്ടുണ്ട്. ഇപ്പോഴിത പോയവാരത്തെ റേറ്റിംഗ് റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. അമ്മയറിയാതെയാണ് ആദ്യ സ്ഥാനത്തുള്ളത്. പുതിയ പരമ്പരയായ സസ്നേഹവും റേറ്റിംഗ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്.

പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം അമ്മയറിയാതെയാണ് റേറ്റിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ജൂണിലും പരമ്പര ആദ്യ സ്ഥാനത്ത് ഇടം പിടിച്ചിരുന്നു. അമ്പാടിയായിട്ടുള്ള നിഖിലിന്റെ മടങ്ങി വരവാണ് സീരിയിലിനെ റേറ്റിങ്ങിൽ ആദ്യ സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്.

ഇടയ്ക്ക് നിഖിൽ സീരിയലിൽ നിന്ന് മാറി നിന്നിരുന്നു. ഇത് സീരിയലിന്റെ റേറ്റിങ്ങിനെ ബാധിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ നിഖിലിനെ സീരിയലിലേയ്ക്ക് മടക്കി കൊണ്ട് വരുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ ജോഡികളാണ് അമ്പാടിയും അലീനയും. സംഭവബഹുലമായി പരമ്പര മുന്നോട്ട് പോവുകയാണ്.

രണ്ടാം സ്ഥാനത്ത് കുടുംബവിളക്കാണ്. റേറ്റിങ്ങിൽ ആദ്യസ്ഥാനത്ത് നിന്നിരുന്ന പരമ്പരയായിരുന്നു കുടുംബവിളക്ക്. ഇപ്പോൾ രണ്ടാം സ്ഥാനത്തിലേയ്ക്ക് മാറിയിരിക്കുകയാണ്. നടി മീരവാസുദേവ് ആണ് കേന്ദ്ര കഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിത്തിലൂടെയാണ് സീരിയൽ സഞ്ചരിക്കുന്നത്.

2019 ൽ ആരംഭിച്ച മൗനരാഗമാണ് റേറ്റിങ്ങിൽ മൂന്നാം സ്ഥാനത്ത്. കല്യാണി എന്ന പാവം പെൺകുട്ടിയുടേയും അവളെ ജീവനും തുല്യം സ്നേഹിക്കുന്ന കിരൺ എന്ന ചെറുപ്പക്കാരന്റേയും ജീവിതത്തിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്.

പരസ്പരത്തിന് ശേഷം രേഖ രതീഷ് പ്രധാന വേഷത്തിലെത്തുന്ന സസ്നേഹവും റേറ്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. നാലാം സ്ഥാനത്താണ് പരമ്പര. ജൂൺ 8 നായിരുന്നു പരമ്പര ആരംഭിച്ചത്.

അഞ്ചാം സ്ഥാനമാണ് പാടാത്ത പൈങ്കിളിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ച പരമ്പരയായിരുന്നു ഇത് . എന്നാൽ സൂരജ് സീരിയലിൽ നിന്ന് പിൻമാറിയതോടെ സീരിയലിന്റെ റേറ്റിംഗ് ഇടിയുകയായിരുന്നു. പരമ്പര മികച്ച രീതിയിൽ മുന്നോട്ട് പോകവെയായിരുന്നു സൂരജ് സൺ പരമ്പരയിൽ നിന്ന് മാറുന്നത്. ആരോഗ്യ പ്രശ്നത്തെ തുടർന്നാണ് നടൻ മാറിയതെങ്കിലും ഇത് ഉൾക്കൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞിരുന്നില്ല. പുതിയ ദേവ എത്തിയതോടെ പ്രേക്ഷകരുടെ എതിർപ്പും വർധിക്കുകയായിരുന്നു. ഇതിന് ശേഷമാണ് സീരിയൽ റേറ്റിങ്ങിൽ താഴേയ്ക്ക് പോയത്.

സൂരജിന്റെ പിന്മാറ്റത്തോടെ പാടാത്ത പൈങ്കിളിയുടെ റേറ്റിംഗ് കൂപ്പുകുത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച വരെ നല്ല പ്രകടം കാഴ്ച വെച്ച കൂടെവിടെ എന്ന സീരിയലും ടോപ് 5 നു പുറത്തായി.

More in serial

Trending

Recent

To Top