മലയാളത്തിലന്റെ യുവ നായികമാരിൽ ആരാധകർ ഏറെ ബഹുമാനിക്കുന്ന താരമാണ് നിമിഷ സജയൻ. ചുരുങ്ങിയ സിനിമകളിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ച്ച വെച്ച് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നിമിഷയുടെ അഭിനയത്തോടൊപ്പം വ്യക്തിത്വവും ചർച്ച ചെയ്യപ്പെടാറുണ്ട് . ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു തുടക്കത്തിലേക്ക് കാൽവെക്കുകയാണ് താരം.
ദേശീയ പുരസ്കാര ജേതാവായ ഒനിർ സംവധാനം നിർവഹിക്കുന്ന സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത് നിമിഷയാണെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിമിഷയുടെ അഭിനയ മികവ് ബോളിവുഡിലേക്കും എത്തുകയാണ്.
വി ആര് എന്നാണ് സിനിമയുടെ പേര്. ഒനിർ തന്നെ സംവിധാനം ചെയ്ത ഐം ആം ലൈക് ഐ ആം എന്ന സിനിമയുടെ തുടർച്ചയാണിതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം സെപ്പ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും.
ഈ വർഷം നിമിഷ പ്രധാന കഥാപാത്രമായ രണ്ട് സനിമകളാണ് ഒടിടിയിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ കണ്ടത്. ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ ചിത്രം തിയറ്റർ റിലീസിന് ശേഷം ആമസോണിൽ റിലീസ് ചെയ്തിരുന്നു. ഒടിടി റിലീസിന് പിന്നാലെ സിനിമ ഇന്ത്യ മുഴുവനും ചർച്ചയാവുകയും ചെയ്തു. അതിന് പുറമെ മാർട്ടിൻ പ്രകാട്ടിന്റെ നായാട്ടും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തിരുന്നു.
നിലവിൽ മാലിക് എന്ന മഹേഷ് നാരായണൻ ചിത്രമാണ് നിമിഷയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ ഭാര്യയുടെ വേഷമാണ് നിമിഷ ചെയ്യുന്നത്. ആമസോൺ പ്രൈമിൽ ജൂലൈ 15ന് ചിത്രം റിലീസ് ചെയ്യും.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...