Connect with us

അങ്ങനെ അതും സംഭവിച്ചു! മണിക്കുട്ടൻ പൊളിച്ചടുക്കി മക്കളെ… ആവേശഭരിതരായി ആരാധകർ

TV Shows

അങ്ങനെ അതും സംഭവിച്ചു! മണിക്കുട്ടൻ പൊളിച്ചടുക്കി മക്കളെ… ആവേശഭരിതരായി ആരാധകർ

അങ്ങനെ അതും സംഭവിച്ചു! മണിക്കുട്ടൻ പൊളിച്ചടുക്കി മക്കളെ… ആവേശഭരിതരായി ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ മൂന്നിലെ ഏറ്റവും ജനപ്രീതിയുള്ള മത്സരാർത്ഥികളിൽ ഒരാളാണ് മണിക്കുട്ടൻ. കായംകുളം കൊച്ചുണ്ണി എന്ന ചരിത്ര പരമ്പരയിലൂടെ ശ്രദ്ധേയനായ മണിക്കുട്ടന്റെ സിനിമ അരങ്ങേറ്റം വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു പിന്നാലെ നായകനായും സഹനടനായുമൊക്കെ മണിക്കുട്ടന്‍ സിനിമകളില്‍ സജീവമായി.

മോഹന്‍ലാലിന്‌റെ ഛോട്ടാ മുംബൈ പോലുളള സിനിമകള്‍ നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നു. എറ്റവുമൊടുവിലായി മമ്മൂട്ടിയുടെ മാമാങ്കത്തിലൂടെയായിരുന്നു നടന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഷോയുടെ തുടക്കം മുതല്‍ ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനമാണ് മണിക്കുട്ടന്‍ കാഴ്ചവെച്ചത്. ഈ സീസണിൽ വിജയസാധ്യതയുള്ള മത്സരാർത്ഥി കൂടിയാണ് മണിക്കുട്ടൻ.

മണിക്കുട്ടൻ ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സൂര്യ, വിജയ് സേതുപതി, അരവിന്ദ് സാമി തുടങ്ങിയവർ അഭിനയിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം നവരസ എന്ന 9 കഥയിൽ മണിക്കുട്ടൻ അഭിനയിക്കുന്നുണ്ട്. മണികുട്ടന്റെ ഒഫീഷ്യൽ ആർമി പേജിലൂടെയാണ് ഈ വിവരം ഇപ്പോൾ പുറത്ത് വരുന്നത്

നവരസയുടെ ഫസ്റ്റ് ലുക്ക് ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് .ചിത്രത്തിൻ്റെ റിലീസ് തീയ്യതി അടക്കമാണ് ടീസർ പുറത്ത് വിട്ടിരിക്കുന്നത്. ഓഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്ലിക്സിലെത്തും. വിഖ്യാത സംവിധായകൻ ഭരത് ബാലയുടെ പ്രത്യേക കൺസെപ്റ്റിലൊരുക്കിയിരിക്കുന്ന ഫസ്റ്റ് ലുക്ക് ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ആന്തോളജി ചിത്രത്തിലെ ഒൻപത് കഥകളിലെയും പ്രധാന താരങ്ങൾ വഹിക്കുന്ന ഇമോഷൻസിലൂടെയാണ് ടീസർ പ്രേക്ഷകരെ കൊണ്ടുപോകുന്നത്.

സിനിമയിൽ നിരവധി ചെറുതും വലുതുമായ നിരവധി താരങ്ങൾ അണിനിരക്കുണ്ട്. പക്ഷെ കമന്റ്സ് സെക്ഷനിൽ മണിക്കുട്ടൻ ഫാൻസ് നിറയുകയാണ്. കട്ട വെയ്റ്റിംഗ് മണിക്കുട്ടൻ, നവരസ മണികുട്ടന് ഒരു പൊൻതൂവലായി മാറട്ടെ തുടങ്ങി നിരവധി കമന്റ്കളാണ് നിറയുന്നത്. 2 മണിക്കൂർ മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ 5 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്

സംവിധായകൻ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിർമാണത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് നവരസ. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദർശൻ, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സർജുൻ, രതിന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത് എന്നീ സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. മണിരത്‌നത്തിന്‍റെ മദ്രാസ് ടാക്കീസിന്‍റെയും ജയേന്ദ്ര പഞ്ചപകേശന്‍റെ ക്യൂബ് സിനിമ ടെക്നോളജീസിന്‍റെയും ബാനറിൽ നിർമിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിർമാണത്തിൽ ജസ്റ്റ്‌ടിക്കറ്റിന്റെ ബാനറിൽ എ.പി. ഇന്റർനാഷണൽ, വൈഡ് ആംഗിൾ ക്രിയേഷൻസും പങ്കാളികൾ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവർത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയിൽപെട്ട സിനിമാതൊഴിലാളികൾക്ക് നൽകും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവർത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയിൽ പ്രവർത്തിച്ചത്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയിൽ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു.

അരവിന്ദ് സാമി, ബിജോയ് നമ്പ്യാർ, ഗൗതം മേനോൻ, സർജുൻ കെ.എം., പ്രിയദർശൻ, കാർത്തിക് നരേൻ, കാർത്തിക് സുബ്ബരാജ്, വസന്ത്, രതീന്ദ്രൻ ആർ. പ്രസാദ് എന്നീ സംവിധായകരുടെ ഒൻപത് സിനിമകളാണ് ഈ ആന്തോളജിയിൽ ഉള്ളത്.

ഗൗതം മേനോനൊപ്പം സൂര്യ വീണ്ടുമെത്തുന്ന ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ ആണ് ആന്തോളജിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. പ്രയാഗാ മാര്‍ട്ടിന്‍ ആണ് സൂര്യയുടെ നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തില്‍. പ്രശസ്‌ത സംവിധായകൻ മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേർന്നാണ് തമിഴിൽ നവരസ നിർമിക്കുന്നത്. ഇന്‍മൈ(രതീന്ദ്രൻ ആർ. പ്രസാദ്), രൗദ്രം (അരവിന്ദ് സാമി), എതിരി (ബിജോയ് നമ്പ്യാർ), തുനിന്ത പിൻ (സർജുൻ കെ.എം.), സമ്മർ ഓഫ് 92 (പ്രിയദർശൻ), പ്രോജക്ട് അഗ്നി (കാർത്തിക് നരേൻ), പീസ് (കാർത്തിക് സുബ്ബരാജ്), പായസം (വസന്ത്) എന്നിവയാണ് നവരസയിലെ മറ്റ് ചിത്രങ്ങൾ.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top