Connect with us

പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് വീണ്ടും തിരിച്ചെത്തിയെന്ന് ഋതു; അതീവ സന്തോഷവതിയായി താരം; ആശംസകളുമായി ആരാധകർ

TV Shows

പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് വീണ്ടും തിരിച്ചെത്തിയെന്ന് ഋതു; അതീവ സന്തോഷവതിയായി താരം; ആശംസകളുമായി ആരാധകർ

പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് വീണ്ടും തിരിച്ചെത്തിയെന്ന് ഋതു; അതീവ സന്തോഷവതിയായി താരം; ആശംസകളുമായി ആരാധകർ

മോഡലായും അഭിനേത്രിയായും തിളങ്ങിയ ശേഷമാണ് ഋതു ബിഗ് ബോസിലെത്തിയത്. സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് അത്ര സുപരിചിത അല്ലായിരുന്നു താരം.

ബിഗ് ബോസില്‍ വന്ന ശേഷമാണ് ഋതു മന്ത്രയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത്. നടിയുടെ സ്വഭാവം തന്നെയാണ് പലരെയും ആകര്‍ഷിച്ചത്. ബിഗ് ബോസ്സിലെ ഫൈനൽ ഫൈവിൽ വരവ് എത്തി നിൽക്കുകയാണ് ഋതു. ഗ്രാന്‍ഡ് ഫിനാലെ ഇനിയും നടത്തിയില്ലെങ്കിലും വിജയസാധ്യത ഏറെയുള്ള മത്സരാര്‍ഥിയാണ് താരം

വീടിനുള്ളില്‍ മണിക്കുട്ടനൊപ്പം ചേര്‍ന്ന് നാടന്‍ പാട്ടുകള്‍ പാടി റിതു ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ താരമൊരു പാട്ട് കൂടി പാടുകയാണെന്നുള്ള സന്തോഷ വിവരമാണ് പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവെച്ച വീഡിയോയില്‍ റിതു സ്റ്റുഡിയോയില്‍ നിന്നും പാട്ട് റെക്കോര്‍ഡിങ് നടത്തുകയാണ്. പ്രിയപ്പെട്ട കാര്യങ്ങളിലേക്ക് താന്‍ വീണ്ടും തിരിച്ചെത്തി എന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോസ് പങ്കുവെച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയാണോ ഈ പാടുന്നതെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ദിവസം ‘ദേവാംഗനങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം’ എന്ന് തുടങ്ങുന്ന പാട്ട് പാടുന്ന വീഡിയോ റിതു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. തന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണെന്നും സന്തോഷം നല്‍കുന്നത് ഇതൊക്കെയാണെന്നും സൂചിപ്പിച്ചിരുന്നു. അതേ സമയം ബ്രൈഡല്‍ ഫോട്ടോഷൂട്ട് നടത്തിയും റിതു മോഡലിങ്ങിലേക്ക് തിരിച്ചെത്തിയിരുന്നു.

More in TV Shows

Trending