Connect with us

ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം വിശേഷം പങ്കു വച്ച് വീണ്ടും ഒത്ത്കൂടി, ചിത്രം പങ്കുവെച്ച് മജ്‌സിയ

TV Shows

ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം വിശേഷം പങ്കു വച്ച് വീണ്ടും ഒത്ത്കൂടി, ചിത്രം പങ്കുവെച്ച് മജ്‌സിയ

ബിഗ് ബോസിന് പുറത്തിറങ്ങിയ ശേഷം വിശേഷം പങ്കു വച്ച് വീണ്ടും ഒത്ത്കൂടി, ചിത്രം പങ്കുവെച്ച് മജ്‌സിയ

ബിഗ് ബോസ് മലയാളം സീസൺ 3യിലെ മത്സരാർത്ഥികളായിരുന്നു ഫിറോസ് സജ്ന ദമ്പതികളും ലക്ഷ്മി ജയനും മജിസിയ ഭാനും. ബിഗ് ബോസ് വീടിന്റെ പടിയിറങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തിൽ പിന്നീട് നേരിട്ട് കാണാനോ സൗഹൃദം പുതുക്കാനോ സാധിച്ചിരുന്നില്ല. എന്നാൽ ലോക്ക്ഡൗണിൽ ഇളവുകൾ വന്നതോടെ ബിഗ് ബോസ് വീടിനു പുറത്ത് വീണ്ടും കണ്ടു മുട്ടിയിരിക്കുകയാണ് ഇവർ.

മജിസിയ ഭാനുവാണ് ഇവർക്ക് ഒപ്പമുള്ള ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഏതായാലും ചിത്രങ്ങൾ ആരാധകർ ഏറെറടുത്തിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ നിന്നും ആദ്യം പുറത്തിറങ്ങിയ മത്സരാർത്ഥിയായിരുന്നു ലക്ഷ്മി ജയൻ. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചു എന്ന കാരണത്താൽ അച്ചടക്ക നടപടികളുടെ ഭാഗമായി വീട്ടിൽ നിന്നും പുറത്തായവരാണ് സജ്ന- ഫിറോസ് ഖാൻ ദമ്പതികൾ. എന്തായാലും, വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷത്തിലാണ് ഈ ബിഗ് ബോസ് താരങ്ങളെല്ലാം.

അടുത്തിടെ കിടിലം ഫിറോസ്, ഭാഗ്യലക്ഷ്മി, സന്ധ്യ എന്നിവരും ഒത്തുകൂടിയിരുന്നു. ഭാഗ്യലക്ഷ്മിയുടെ വീട്ടിലാണ് മൂവരും ഒത്തുകൂടിയത്. എന്റെ ജീവിതത്തിൽ ഇത്രയും നല്ല സുഹൃത്തുക്കളെ തന്നതിനു നന്ദി എന്ന് കുറിച്ചു കൊണ്ട് സന്ധ്യയാണ് ഇൻസ്റ്റഗ്രാമിലൂടെ ഇവർ ഒത്തുകൂടിയ വിവരം പങ്കുവച്ചത്. ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു സന്ധ്യയുടെ കുറിപ്പ്.

“ഞങ്ങൾ ബിഗ് ബോസ് ചർച്ച ചെയ്തില്ല, ഞങ്ങൾ ഒരുമിച്ചത് ആഘോഷിച്ചു, എന്റെ മനസ്സിൽ, എനിക്ക് ജീവിതത്തിൽ ഇത്രയും നല്ല സുഹൃത്തുക്കളെ സമ്മാനിച്ചതിനു ബിഗ്‌ബോസ് മലയാളം സീസൺ മൂന്നിന് നന്ദി പറഞ്ഞു.” സന്ധ്യ മനോജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top